മുത്തച്ഛനെ കെട്ടിപ്പിടിച്ച ഫോട്ടോ അശ്ലീലത്തിന് ഉപയോഗിച്ചവരോട് താരയുടെ 'നടുവിരല്‍' പ്രതിഷേധം

മുത്തച്ഛനും താനുമൊത്തുള്ള ചിത്രം ദുരുപയോഗം ചെയ്ത പേജിനെതിരെ നടുവിരല്‍ നമസ്‌കാരം നല്‍കിയാണ് കരുവാരക്കുണ്ട് സ്വദേശി താര നന്ദിക്കര പ്രതികരിച്ചത്.

മുത്തച്ഛനെ കെട്ടിപ്പിടിച്ച ഫോട്ടോ അശ്ലീലത്തിന് ഉപയോഗിച്ചവരോട് താരയുടെ

കൊച്ചി: ഫേസ്ബുക്കിലെ പെണ്‍പ്രൊഫൈലുകള്‍ ആദ്യകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന കോമണ്‍ പ്രൊഫൈല്‍ ചിത്രങ്ങളുണ്ട്. ത്രിഷ, നസ്‌റിയ, പൂച്ചകുട്ടി, റോസാപ്പൂവ് തുടങ്ങിയവ. സ്വന്തം ഫോട്ടോ ആരെങ്കിലും ഡൗണ്‍ലോഡ് ചെയ്തു മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചാലോ എന്ന് പേടിച്ചായിരുന്നു ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്.

കാലം മാറിയതോടെ അത്തരം ഫോട്ടോകള്‍ ഉപേക്ഷിച്ച് സ്വന്തം ഫോട്ടോ ഇടാന്‍ തുടങ്ങി പെണ്‍കുട്ടികള്‍. അപ്പോഴും 'കള'കളായി സ്ത്രീകളുടെ

സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അശ്ലീല- ഞരമ്പ് ഫേസ്ബുക്ക് പേജുകളുണ്ട് സോഷ്യല്‍ മീഡിയയില്‍. കൊച്ചു സുന്ദരികള്‍ പോലെ ഇത്തരം പേജുകള്‍ മാസ് റിപ്പോര്‍ട്ടിംഗിലൂടെ പൂട്ടിച്ചിട്ടുണ്ട് പലപ്പോഴും.

സ്വന്തം അച്ഛന്റെ കൂടെ നില്‍ക്കണ ഫോട്ടോ പോലും വ്യാജവാര്‍ത്തയുടെ മുഖചിത്രമാക്കിക്കളയും ഇത്തരക്കാര്‍. വീട്ടമ്മയും കാമുകനും ഒളിക്യാമറയില്‍ കുടുങ്ങിയപ്പോള്‍, കോട്ടയത്ത് 86 കാരനും മരുമകളും തമ്മിലുള്ള വീഡിയോ കാണാം, ഇത്തരം തലക്കെട്ടുകള്‍ വെച്ചു വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയാണ് ഇവരുടെ പ്രധാനപണി. നമ്മള്‍ പോലും അറിയാതെ ചിത്രങ്ങള്‍ ഇവര്‍ വൈറലാക്കിക്കളയും. ചില സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ്ആപ്പിലൂടെ കറങ്ങി നടക്കും. ഒരു ലക്ഷത്തിലധികം ലൈക്കുകളുണ്ട് പല ഞരമ്പ് പേജുകള്‍ക്കും.

മുത്തച്ഛനും താനുമൊത്തുള്ള ചിത്രം ദുരുപയോഗം ചെയ്ത പേജിനെതിരെ നടുവിരല്‍ നമസ്‌കാരം നല്‍കിയാണ് കരുവാരക്കുണ്ട് സ്വദേശി താര നന്ദിക്കര പ്രതികരിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനും മുത്തച്ഛനും കൂടുയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് താര പറയുന്നു. രണ്ടു വട്ടമാണ് ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടത്. ആദ്യത്തേത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ്. താരയുടെ മുത്തച്ഛന്റെ മുഖഛായയുള്ള ഡിഎംകെ നേതാവ് അന്‍പഴകന്റെ പ്രതിഛായ തകര്‍ക്കാന്‍ വേണ്ടി എതിരാളികളാണ് ചിത്രം ഉപയോഗിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തായ തമിഴ്‌നാട് സ്വദേശി പറഞ്ഞാണ് താര വിവരം അറിയുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പ് തമിഴിലായിരുന്നതിനാല്‍ എന്താണ് എഴുതിയതെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അതൊന്നും വലിയ കാര്യമായി എടുത്തില്ല. എന്നാലും സ്വന്തം നാടായ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി എഴുതി നല്‍കി. തമിഴ്‌നാട്ടിലുള്ള പേജായിതുകൊണ്ട് ആളെ കണ്ടുപിടിക്കാന്‍ വലിയ പാടാണെന്നായിരുന്നു പൊലീസിന്റെ മറുപടി.അതൊക്കെ മറന്നുവരുന്ന സമയത്താണ് അടുത്ത സംഭവം. കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തോളം ലൈക്കുള്ള മലയാളം ഫേസ്ബുക്ക് പേജ് താരയും മുത്തച്ഛനുമൊത്തുള്ള ചിത്രം വ്യാജ വാര്‍ത്തയില്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ടത്. '86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി'. ഇതായിരുന്നു തലക്കെട്ട്. സുഹൃത്തുക്കള്‍ പറഞ്ഞാണ് താര ഇക്കാര്യം അറിയുന്നത്. മാസ് റിപ്പോര്‍ട്ട് ചെയ്തു പോസ്റ്റ് നീക്കം ചെയ്തശേഷം ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. അടുത്ത ദിവസം പൊലീസില്‍ വീണ്ടും പരാതി നല്‍കനാണ് താരയുടെ തീരുമാനം. കഴിഞ്ഞ തവണത്തെ പോലെ വിട്ടുകളയാന്‍ ഒരുക്കമല്ലെന്ന് താര നാരദ ന്യൂസിനോട് പറഞ്ഞു. ബാംഗ്ലൂര്‍ ജോലി ചെയ്യുന്ന താന്‍ അടുത്ത ദിവസം നാട്ടിലെത്തി പരാതി നല്‍കും. രണ്ടിലൊന്ന് അറിയുന്നവരെ കേസിന്റെ പിന്നാലെയുണ്ടാകുമെന്നും താര പറഞ്ഞു.
 "നീ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാർന്നില്യേ?' എന്ന് എന്നോട് ചോദിക്കാൻ ആഗ്രഹിക്കുന്നവരോടും മനസ്സിൽ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയിൽ അശ്ലീലം കാണുന്നവർക്കും ഈ വക പേജുകൾ ഫോളോ ചെയ്ത് അതിലെ വാർത്തയും വിശ്വസിച്ചു സ്വയം 'ഉദ്ധരിച്ച്', അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവർക്കും നല്ല നടുവിരൽ നമസ്കാരം!

- താരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്കൊച്ചിയില്‍ യുവതികള്‍ക്കെതിരെ ഫേസ്ബുക്ക് തെറിവിളി നടത്തിയ സംഘത്തിനെതിരെ പരാതി പൊലീസില്‍ പരാതി നല്‍കിയിട്ട് കാര്യം നടക്കാതായപ്പോള്‍ പരാതിക്കാരികള്‍ തന്നെ രംഗത്തിറങ്ങി സംഭവവുമുണ്ടായിട്ടുണ്ട്. പരാതിക്കാരി തന്നെ സ്‌നഹം നടിച്ച് തെറിവിളിച്ചയാളെ വിളിച്ചു വരുത്തി കൈകാര്യം ചെയ്ത് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കേരളത്തിലെ സൈബര്‍ കേസുകളില്‍ ഭൂരിഭാഗത്തിനും തുമ്പുണ്ടാക്കാന്‍ പൊലീന് കഴിഞ്ഞിട്ടില്ല.