സുക്കര്‍ബര്‍ഗ് ഉൾപ്പെടെ 20 ലക്ഷം ഉപയോക്താക്കള്‍ മരിച്ചതായി പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്

ആളുകളുടെ മരണ വർത്ത പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പ്രൊഫൈലിനു മുകളിൽ മരിച്ചവരെ എന്നും ഓർമിക്കുമെന്നും ഞങ്ങൾ അവരുടെ പോസ്‌റ്റുകളിലൂടെ അവരുടെ ജീവിതത്തെ ഓർമിക്കുമെന്നുമുള്ള സന്ദേശമാണു ഫെയ്‌സ്ബുക്ക് പോസ്‌റ്റു ചെയ്യുന്നത്.

സുക്കര്‍ബര്‍ഗ് ഉൾപ്പെടെ 20 ലക്ഷം  ഉപയോക്താക്കള്‍ മരിച്ചതായി പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്

ആളുകളുടെ മരണ വാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പ്രൊഫൈലിനു മുകളില്‍ 'മരിച്ചവരെ എന്നും ഓര്‍മിക്കുമെന്നും ഞങ്ങള്‍ അവരുടെ പോസ്റ്റുകളിലൂടെ അവരുടെ ജീവിതത്തെ ഓര്‍മിക്കുമെന്നുമുള്ള' സന്ദേശമാണു ഫെയ്സ്ബുക്ക് സാധാരണ പോസ്റ്റു ചെയ്യുന്നത്.
ഒട്ടേറെ തെറ്റായ മരണ വാര്‍ത്തകള്‍ നമ്മള്‍ ഫെയ്സ്ബുക്കിലൂടെ വായിച്ചറിയാറുണ്ടെങ്കിലും ഫെയ്സ്ബുക്ക് തന്നെ ആളുകള്‍ മരിച്ചതായി പ്രഖ്യാപിക്കുന്ന സംഭവമുണ്ടായി. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗടക്കം 20 ലക്ഷം ജീവിച്ചിരിക്കുന്ന ഉപയോക്താക്കള്‍ മരിച്ചതായാണ് ഫെയ്‌സ്ബുക്ക് അവരുടെ പ്രൊഫൈലുകളില്‍ രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ മരിച്ചതായി രേഖപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്കു കയറുമ്പോള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് തന്നെ അദ്ദേഹം മരിച്ചെന്ന വാര്‍ത്ത ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. ഈ സംഭവത്തിനുശേഷം സാമൂഹ മാധ്യമ ഭീമന്‍ ഫെയ്സ്ബുക്കിന് തന്നെ തെറ്റു പറ്റിയതായി സമ്മതിക്കേണ്ടി വന്നത്.


ആളുകളുടെ മരണ വാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പ്രൊഫൈലിനു മുകളില്‍ മരിച്ചവരെ എന്നും ഓര്‍മിക്കുമെന്നും ഞങ്ങള്‍ അവരുടെ പോസ്റ്റുകളിലൂടെ അവരുടെ ജീവിതത്തെ ഓര്‍മിക്കുമെന്നുമുള്ള സന്ദേശമാണു ഫെയ്സ്ബുക്ക് പോസ്റ്റു ചെയ്യുന്നത്.

ഇന്നലെ ഫെയ്സ്ബുക്ക് തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിക്കുകയും എറ്റവും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നും അറിയിച്ചു. നിരവധിപ്പേര്‍ ഈ ഫെയ്സ്ബുക്ക് പോസ്റ്റു കണ്ട് ഭയപ്പെട്ടെങ്കിലും മറ്റുള്ളവര്‍ സുഹൃത്തുക്കളെ ഭയപ്പെടുത്താനുള്ള അവസരമായാണ് ഉപയോഗിച്ചത്. ഡാനി സള്ളിവന്‍ താന്‍ മരിച്ചില്ലെന്നു തെളിയിക്കാന്‍ ഫെയ്സ്ബുക്ക് ലൈവ് ഉവയോഗിക്കേണ്ടി വന്ന അനുഭവം ട്വീറ്റ് ചെയ്തത് വിവാദത്തിലെ രസകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.

സമൂഹ മാധ്യമ ലോകത്ത് ഞെട്ടലുണ്ടാക്കിക്കൊണ്ട് ഏകദേശം 20 ലക്ഷം തെറ്റായ മരണ സന്ദേശങ്ങളാണു പോസ്റ്റു ചെയ്തത്. വ്യത്യസ്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ പ്രശ്നം ഏതാണ്ടു പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചതായി ഫെയ്സ്ബുക്ക് വക്താവ് സ്ഥിരീകരിച്ചു. മാര്‍ക്ക് സുക്കന്‍ ബര്‍ഗിന്റെ മരണ വാര്‍ത്ത തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More >>