എരുമേലിയിലെ എയർ സ്ട്രിപ്പിനു കണ്ടെത്തിയ ഭൂമി അമേരിക്കയിൽ നിന്നു തട്ടിച്ച ചാരിറ്റി ഫണ്ട് ഉപയോഗിച്ച് കെ പി യോഹന്നാൻ സ്വന്തമാക്കിയത്

ശബരിമല തീർത്ഥാടകർക്കായി എയർ സ്ട്രിപ് ഒരുക്കാൻ സംസ്ഥാന സർക്കാർ കണ്ടുവച്ച എരുമേലിയിലെ സ്ഥലം വിവാദ മെത്രാൻ കെ പി യോഹന്നാൻ അമേരിക്കയിൽ നിന്നു വെട്ടിച്ചുകടത്തിയ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങിയത്. ഈ തിരിമറിയുടെ പേരിൽ അമേരിക്ക, ക്യാനഡ, ബ്രിട്ടൺ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു കേസുകളാണ് ഗോസ്പൽ ഫോർ ഏഷ്യ എന്ന യോഹന്നാന്റെ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എരുമേലിയിലെ എയർ സ്ട്രിപ്പിനു കണ്ടെത്തിയ ഭൂമി അമേരിക്കയിൽ നിന്നു തട്ടിച്ച ചാരിറ്റി ഫണ്ട് ഉപയോഗിച്ച് കെ പി യോഹന്നാൻ സ്വന്തമാക്കിയത്

ശബരിമല തീർത്ഥാടകർക്കായി എയർ സ്ട്രിപ് ഒരുക്കാൻ സംസ്ഥാന സർക്കാർ കണ്ടുവച്ച എരുമേലിയിലെ സ്ഥലം വിവാദ മെത്രാൻ കെ പി യോഹന്നാൻ അമേരിക്കയിൽ നിന്നു വെട്ടിച്ചുകടത്തിയ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങിയത്. ഈ തിരിമറിയുടെ പേരിൽ അമേരിക്ക, കാനഡ, ബ്രിട്ടൺ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു കേസുകളാണ് ഗോസ്പൽ ഫോർ ഏഷ്യ എന്ന യോഹന്നാന്റെ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഏഷ്യയിലെ സുവിശേഷീകരണത്തിൽ സഹായിക്കാനെന്ന വ്യാജേന ഗോസ്പൽ ഫോർ ഏഷ്യയുടെ പേരിൽ കാനഡയിൽ നിന്നും സ്വരൂപിച്ച പണവും അനാഥരായ കുട്ടികളെ സംരക്ഷിക്കാനും തൊഴിൽരഹിതരായ സ്ത്രീകൾക്ക് കൈത്താങ്ങു നൽകാനുമായി അമേരിക്കയിലെ കാൽവറി ചർച്ച് വഴി സ്വരൂപിച്ച പണവും ഉപയോഗിച്ചാണ് കെ പി യോഹന്നാൻ ഹാരിസൺ മലയാളത്തിൽ നിന്ന് ചെറുവള്ളി എസ്റ്റേറ്റ് സ്വന്തമാക്കിയത്. കെ പി യോഹന്നാനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമെതിരെ നിയമനടപടികൾ ആരംഭിക്കുന്നതിലേക്കാണ് ഈ പ്രവർത്തി വഴിവച്ചത്. Racketeer Influenced and Corrupt Organizations Act (RICO) പ്രകാരം ഗോസ്പൽ ഫോർ ഏഷ്യയുടെ മുൻ ജീവനക്കാരായ മാത്യു, ജന്നിഫർ ഡിക്സൺ എന്നിവർ യുഎസിലെ ടെക്സാസ് കോടതിയിൽ ഫയൽ ചെയ്ത സ്യൂട്ടിലെ പ്രധാന ആവശ്യം, കെ പി യോഹന്നാൻ വഴിമാറ്റി ചെലവഴിച്ച പണം തിരികെ നൽകണം എന്നതാണ്.


സാമ്പത്തിക കുറ്റകൃത്യങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്കു ശേഷം മാത്രമേ അമേരിക്കൻ കോടതികൾ കേസ് ഫയലിൽ സ്വീകരിക്കാറുള്ളൂ. അതുകൊണ്ടുതന്നെ അത്തരം കേസുകളിൽ ശിക്ഷാനടപടികൾ ഏറെക്കുറെ ഉറപ്പാണ്. ഈ കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഗോസ്പൽ ഫോർ ഏഷ്യയ്ക്കു വേണ്ടി അഭിഭാഷകർ ഹാജരായിരുന്നെങ്കിലും കോടതി അതിന് അനുമതി നൽകിയിരുന്നില്ല.

ചാരിറ്റി പ്രവർത്തനങ്ങൾക്കു നൽകുന്ന സഹായധനം കെട്ടിടം പണിയാനും സ്ഥലം വാങ്ങാനും ലാഭമുണ്ടാക്കുന്ന ഇതര പ്രവർത്തികൾക്കുമായി വകമാറ്റി ചെലവഴിച്ചു എന്നതിന്റെ പേരിലാണ് കേസ്. അമേരിക്കയിലെ പെന്തക്കോസ്ത് വിശ്വാസികൾ നൽകുന്ന പണം ഉപയോഗിച്ചാണ് കേരളത്തിൽ എസ്റ്റേറ്റ് വാങ്ങുകയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് സ്ഥാപിക്കുകയും ചെയ്തത്. സെയിന്റ് ജോഹാൻസ് ഇന്റർനാഷണൽ സ്കൂൾ എന്ന പേരിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിൽ സ്വകാര്യ സ്കൂൾ ചെയിനുകളും ഇദ്ദേഹം സ്ഥാപിച്ചു.

ഫണ്ട് തിരിമറി കേസിൽ കെ പി യോഹന്നാന് എതിരായി വിധി വരുന്ന പക്ഷം അമേരിക്കയിൽ നിന്നും ശേഖരിച്ച മുഴുവൻ ഫണ്ടും അദ്ദേഹത്തിന്റെ പ്രസ്ഥാനം തിരിച്ചടയ്ക്കേണ്ടതായി വരും.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം നിലവിൽ കോടതിയിൽ നടക്കുകയാണ്. അതിൽ കെ പി യോഹന്നാന് അനുകൂലമായാണ് വിധി വരുന്നതെങ്കിൽ പോലും അമേരിക്കയിലെയും കാനഡയിലെയും കോടതി വിധികൾ എതിരായാൽ അദ്ദേഹത്തിന് എസ്റ്റേറ്റ് വിറ്റുമാറുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. ഇക്കാരണത്താലാണ്, തർക്കത്തിലിരിക്കുന്ന ഭൂമി ചുളുവിൽ സംസ്ഥാന സർക്കാരിന് വിമാനത്താവളം പണിയാനായി വിട്ടുകൊടുത്ത് ഉള്ള പണം വാങ്ങി സുരക്ഷിതമാക്കാൻ കെ പി യോഹന്നാൻ മുതിരുന്നത് എന്നു കരുതപ്പെടുന്നു. സംസ്ഥാന സർക്കാർ ഇതിനു കൂട്ടുനിൽക്കുകയാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ അഞ്ചുകുഴി ദേവീ ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയ കെ പി യോഹന്നാന്റെ നടപടിക്കെതിരെ ഹൈക്കോടതി അഭിഭാഷകൻ കൃഷ്ണരാജ് നേരത്തെ വ്യവഹാര നടപടികൾക്കു തുടക്കമിട്ടിരുന്നു. ഇതേ അഭിഭാഷകനാണ് എൽഡിഎഫ സർക്കാർ കെ പി യോഹന്നാനെതിരെ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന് ഈ ഭൂമി സംബന്ധിച്ചു സര്‍ക്കാരുമായുള്ള പാട്ടക്കരാര്‍ കഴിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ച് കെ പി യോഹാന്നാന് കൈമാറിയതാണെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ നടത്തി വരുന്നതിനിടയിലാണ് 'എരുമേലി വിമാനത്താവള' വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരും കെപി യോഹന്നാനും തമ്മില്‍ ഹൈക്കോടതിയില്‍ കേസ് നടന്നുവരികയുമാണ്. ചെറുവള്ളി എസ്‌റ്റേറ്റിലൂടെ 110 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഫയല്‍ചെയ്ത കേസിലാണ് ഹൈക്കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചത്. വൈദ്യുതി ലൈന്‍ വലിക്കുന്നതിന് എസ്‌റ്റേറ്റിലെ മരംമുറിക്കാന്‍ കോടതി അനുമതി നല്‍കുകയും എസ്‌റ്റേറ്റ് തന്റേതാണെന്ന കെപി യോഹന്നാന്റെ വാദം കോടതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭൂമി തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പായതിനാല്‍ സ്വകാര്യ
വിമാനത്താവളത്തിന്റെ പേരില്‍ പ്രസ്തുത ഭൂമി കൈവശം വയ്ക്കുന്നതിനുള്ള നീക്കങ്ങളാണ് കെപി യോഹന്നാന്‍ നടത്തുന്നതെന്നാണ് സൂചന.

കാനഡയില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കെപി യോഹന്നാനെതിരെ കനേഡിയന്‍ പോലീസിന്റെ അന്വേഷണവും നടക്കുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിരിച്ചെടുക്കുന്ന തുക മറ്റ് ലാഭകരമായ ബിസിനസുകളില്‍ ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമായി പാലിക്കപ്പെടുന്ന രാജ്യമാണ് കാനഡ. എന്നാല്‍ ഇത്തരത്തില്‍ പിരിച്ചെടുത്ത തുക കെപി യോഹന്നാന്‍ നിയമവിരുദ്ധമായി സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

ഗോസ്‌പല്‍ ഫോര്‍ ഏഷ്യ എന്ന അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ പേരില്‍ പിരിക്കുന്ന ഫണ്ട്, അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരിലേക്ക് മാറ്റുകയും പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ റബ്ബര്‍ എസ്റ്റേറ്റുകളും തോട്ടങ്ങളും മറ്റു സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുകയുമാണ് കെപി യോഹന്നാന്‍ ചെയ്തിരുന്നത്. വിദേശങ്ങളില്‍ ചാരിറ്റി തട്ടിപ്പിന്റെ പേരില്‍ കേസുകളായതോടെ യോഹന്നാന്‍ തന്റെ തട്ടകം കേരളത്തിലേക്കു മാറ്റുകയായിരുന്നു.

യോഹന്നാനെതിരെ കനേഡിയന്‍ പോലീസ് നിയമനടപടികള്‍ ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ കാനഡയിലെ സ്ഥാപനങ്ങള്‍ക്ക് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഒന്നിനുപിറകേ ഒന്നായി കേസുകള്‍ എത്തിയതോടെ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരും യോഹന്നാനെ കൈയൊഴിഞ്ഞിരുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയിരുന്ന കാല്‍വരി ചര്‍ച്ച് യോഹന്നാന്റെ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. കുട്ടികളുള്‍പ്പെടെയുള്ളവരുടെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ ലഭിച്ച ഫണ്ടാണ് യോഹന്നാന്‍ വകമാറ്റി ചെലവഴിച്ച് സ്വത്തുകൾ വാങ്ങിക്കൂട്ടിയത്.

ചാരിറ്റി ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കനേഡിയന്‍ പോലീസ് നാരദാ ന്യൂസിന്റെ സഹായവും തേടിയിരുന്നു. വിദേശഫണ്ട് അനധികൃതമായി കൈവശം വച്ചതിന്റെ പേരില്‍ എന്‍ഫോഴ്‌മെന്റ് അന്വേഷണവും യോഹന്നാനെതിരെ നടക്കുന്നുണ്ട്.

കെ പി യോഹന്നാന്‍റെ ഫണ്ട് തിരിമറി; അന്വേഷണത്തില്‍ കനേഡിയന്‍ പോലീസ് നാരദാ ന്യൂസിന്‍റെ സഹായം തേടി


സര്‍ക്കാര്‍ വകയായ ഭൂമി ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും കെപി യോഹന്നാന്‍ കൈവശപ്പെടുത്തിയതിനെതിരെ ഹൈക്കോടതി അഭിഭാഷകനായ കൃഷ്ണരാജും നിയമനടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. പ്രസ്തുത ഭൂമിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന അഞ്ചുകുഴി ദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ വഴി തടസ്സപ്പെടുത്തിയതിനെതിരെയാണ് കൃഷ്ണരാജ് യോഹന്നാനെതിരെ കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നത്. പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെളിഞ്ഞതാണെന്നും കൃഷ്ണരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉത്തരവിരിക്കേ ചെറുവള്ളി എസ്‌റ്റേറ്റ് വീണ്ടും സര്‍ക്കാര്‍ വാങ്ങുന്നതിന്റെ കാരണമെന്താണെന്നും കൃഷ്ണരാജ് ചോദിക്കുന്നു. യോഹന്നാനാനും, മുഖ്യനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കൃഷ്ണരാജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More >>