എരുമേലിയിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്തവളം യാഥാർത്ഥ്യമായാൽ ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാകും.

എരുമേലിയിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും അതിനാവശ്യമായ സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ഇക്കാര്യം സംസാരിച്ചെന്നും സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയതായും പിണറായി പറഞ്ഞു.

കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്തവളം യാഥാർത്ഥ്യമായാൽ ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാകും. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമെന്നും ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.

വിദേശങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അയ്യപ്പ ഭക്തർക്ക് ഏറെ സൗകര്യപ്രദമെന്ന രീതിയിലാണ് എരുമേലി വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ നീക്കങ്ങൾ തുടങ്ങിയത്.  എരുമേലിയിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും 150 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ യാത്രാ ദുരിതം പുതിയ വിമാനത്തവളം യാഥാർത്ഥ്യമായാൽ ഇല്ലാതാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

Read More >>