മാഞ്ചസ്റ്റർ യുണൈറ്റഡ് - ആഴ്‌സനൽ പോര് സമനിലയിൽ; സിറ്റിക്കും സണ്ടർലാൻഡിനും ടോട്ടെൻഹാമിനും ജയം

ക്രിസ്റ്റൽ പാലസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. സ്റ്റോക് സിറ്റിയെ എ.എഫ്.സി ബേൺമൗത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹൾ സിറ്റിയെ സണ്ടർലാൻഡ് തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാമിനെ ടോട്ടെൻഹാം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വാട്ട്‌ഫോർഡ് കീഴടക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് - ആഴ്‌സനൽ പോര് സമനിലയിൽ; സിറ്റിക്കും സണ്ടർലാൻഡിനും ടോട്ടെൻഹാമിനും ജയം

മാഞ്ചസ്റ്റർ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും എ.എഫ്.സി ബേൺമൗത്തിനും സണ്ടർലാൻഡിനും ടോട്ടെൻഹാം ഹോട്‌സ്പുരിനും വാട്‌ഫോർഡിനും വിജയം. ഇതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് - ആഴ്‌സനൽ മത്സരവും എവർട്ടൻ സ്വാൻസി സിറ്റി മത്സരവും സതാംപ്റ്റൺ - ലിവർപൂൾ മത്സരവും സമനിലയിലായി.
ക്രിസ്റ്റൽ പാലസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. സ്റ്റോക് സിറ്റിയെ എ.എഫ്.സി ബേൺമൗത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹൾ സിറ്റിയെ സണ്ടർലാൻഡ് തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാമിനെ ടോട്ടെൻഹാം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വാട്ട്‌ഫോർഡ് കീഴടക്കിയത്.

മൗറീഞ്ഞോ വേഴ്‌സസ് വെംഗർ

കോച്ചുമാർ തമ്മിലുള്ള പോരാട്ടമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് - ആഴ്‌സനൽ മത്സരം സമനിലയിൽ കലാശിച്ചു. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ചിരവൈരികളായ യുണൈറ്റഡ് കോച്ച് മൗറീഞ്ഞോയും ആഴ്‌സനൽ കോച്ച് ആഴ്‌സയിൻ വെംഗറും തമ്മിലുള്ള പോരാട്ടമെന്ന് അറിയപ്പെട്ട മത്സരത്തിൽ രണ്ടാം പകുതിയുടെ 68-ആം മിനുറ്റിൽ ജുവാൻമാട്ട നേടിയ ഗോളിൽ മാഞ്ചസ്റ്ററാണ് ലീഡ് നേടിയത്. എന്നാൽ പകരക്കാരനായിറങ്ങിയ ഒലിവർ ജിറൂഡ് തകർപ്പൻ ഹെഡ്ഡിംഗിലൂടെ 89-ആം മിനുറ്റിൽ മാഞ്ചസ്റ്ററിന്റെ വല കുലുക്കി ആഴ്‌സനലിന്റെ രക്ഷകനായി.
ആഴ്‌സനൽ 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്തും മാഞ്ചസ്റ്റർ 12 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്.
മത്സരത്തിനിടെ അന്റോണിയോ വലൻസിയയെ ആഴ്‌സനലിന്റെ ആന്ദ്രേമാറിനർ വീഴ്ത്തിയതിന് തങ്ങൾക്ക് ലഭിച്ച പെനാൽറ്റി അനുവദിച്ചില്ലെന്ന് മാഞ്ചസ്റ്റർ കോച്ച് മൗറീഞ്ഞോ ആരോപിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താതെ വന്നതിനാൽ ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ 63-ആം മിനുറ്റിൽ സൂപ്പർതാരം വെയ്ൻ റൂണിയെ കളത്തിലിറക്കി അന്തോണി യോമാർട്ടിയാലിനു പകരം മാഞ്ചസ്റ്റർ കോച്ച് മൗറീഞ്ഞോ കളത്തിലിറക്കി.

68-ആം മിനുറ്റിൽ ആൻഡെർ ഹെരേരയുടെ പാസിൽ നിന്ന് ഫസ്റ്റ് ടൈം ഫിനിഷിലൂടെ മാട്ട മാഞ്ചസ്റ്ററിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ 73-ആം മിനുറ്റിൽ ഫ്രഞ്ച് ഫോർവേർഡ് ഒളിവർ ജിറൂഡിനെ കളത്തിലിറക്കാനുള്ള ആഴ്‌സനൽ കോച്ച് വെംഗറുടെ തീരുമാനം നല്ലതാണെന്ന് പിന്നീട് തെളിഞ്ഞു. 89-ആം മിനുറ്റിൽ ചേംബർ ലെയിന്റെ മനോഹരമായ ക്രോസിൽ ജിറൂഡിന്റെ അത്യുഗ്രൻ ഹെഡ്ഡർ മാഞ്ചസ്റ്റർ പോസ്റ്റിലേക്ക് തുളച്ചുകയറിയതോടെ ആഴ്‌സനലിന് ആശ്വാസ സമനില നേടാനായി.

Read More >>