പാക് അമ്പയര്‍ അലീം ദാര്‍ പിന്മാറി; പകരക്കാരനെതിരെയും പ്രതിഷേധം ശക്തം

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് ദാറിന്റെ പിന്മാറ്റം

പാക് അമ്പയര്‍ അലീം ദാര്‍ പിന്മാറി; പകരക്കാരനെതിരെയും പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഈ മാസം ഒമ്പതിന് രാജ്കോട്ടില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യ പര്യടനത്തിലെ ടെസ്റ്റ്‌ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്നും പാക് അമ്പയര്‍ അലീം ദാര്‍ പിന്മാറി.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് ദാറിന്റെ പിന്മാറ്റം. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ഇതിനു മുന്‍പും അലിം ദാറിനെ അമ്പയറിംഗ് പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുംബൈയില്‍ നടന്ന  മത്സരം ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് അലിം ദാറിന് നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല.


അലിം ദാറിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ അമ്പയറായ കുമാര്‍ ധര്‍മ്മസേനയായിരിക്കും മത്സരം നിയന്ത്രിക്കുക. കഴിഞ്ഞ ആഴ്ച സമാപിച്ച ഇംഗ്ലണ്ട്-ബംഗ്ലാദേശ് പരമ്പരയ്ക്കിടയില്‍ ഒട്ടേറെ തവണ അമ്പയറിംഗില്‍ പിഴവ് വരുത്തിയ ധര്‍മ്മസേനയെ അമ്പയറിംഗ് പാനലിലേക്ക് പരിഗണിക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളുടെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് പരമ്പരയില്‍  16 തീരുമാനങ്ങളിലാണ് ധര്‍മ്മസേന പിഴവ് വരുത്തിയത്. ടെസ്റ്റ് അമ്പയറിംഗ് ചരിത്രത്തിലെ അപൂര്‍വ റെക്കോഡായിരുന്നു ഇത്. തീര്‍ത്തും നിറംമങ്ങിയ പ്രകടനം കാഴ്ചവച്ച ധര്‍മ്മസേനയേ ഈ പരമ്പരയ്ക്ക് വേണ്ടി പരിഗണിക്കുന്നതില്‍ ക്രിക്കറ്റ് ആരാധകര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ്.

Read More >>