മോഴയാന വെടിയേറ്റു ചരിഞ്ഞ നിലയിൽ; നാലു മാസത്തിനിടെ വേട്ടയാടിയത് മൂന്നു കാട്ടാനകളെ

കഴിഞ്ഞ നാലു മാസത്തിനിടെ ജില്ലയില്‍ മൂന്നു കാട്ടാനകളാണ് വെടിയേറ്റു ചരിഞ്ഞത്.

മോഴയാന വെടിയേറ്റു ചരിഞ്ഞ നിലയിൽ; നാലു മാസത്തിനിടെ വേട്ടയാടിയത് മൂന്നു കാട്ടാനകളെ

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയെ വെടിവെച്ചു കൊന്നു. പൂതാടി കേണിച്ചിറയ്ക്കടുത്ത് അതിരാറ്റുകുന്നില്‍ വനമേഖലയുമായി അതിരിടുന്ന വയലിലാണ് മോഴയാനയുടെ ജഡം കണ്ടെത്തിയത്. സൗത്ത് വയനാട് ഡിവിഷന്‍ ചെതലയം റേഞ്ചില്‍ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം.

കഴിഞ്ഞ നാലു മാസത്തിനിടെ ജില്ലയില്‍ മൂന്നു കാട്ടാനകളാണ് വെടിയേറ്റ് ചരിഞ്ഞത്. മെയ് 30ന് വയനാട് വന്യജീവിസങ്കേതത്തിന്റെ പരിധിയില്‍ വരുന്ന കുറിച്യാട് റേഞ്ചില്‍ കാട്ടാനയെ വെടിവെച്ച് കൊന്ന കേസില്‍ റിസോര്‍ട്ടുടമ ഉള്‍പ്പെട്ട സംഘം പിടിയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കാനാണ് ആനയെ വേട്ടയാടിയതെന്നായിരുന്നു പിടിയിലായവർ നൽകിയ മൊഴി.

ജൂലൈ 26ന് സൗത്ത് വയനാട് ഡിവിഷനില്‍ വരുന്ന പുല്‍പ്പള്ളി കാപ്പിക്കുന്നിലും കാട്ടുകൊമ്പന്‍ വെടിയേറ്റു വീണിരുന്നു. ഈ കേസിലെ പ്രതികളും പിടിയിലായിരുന്നു.

Read More >>