തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍: കൊച്ചിയില്‍ നാട്ടുകാരുടെ പ്രതിഷേധം

പറവൂരില്‍ 150 ഓളം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കരിമാലൂര്‍ ഗ്രാമപഞ്ചായത്തിലെ 20 ആം വാര്‍ഡിലെ മാവിന്‍ചുവട് എന്ന പ്രദേശത്താണ് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ കാണപ്പെട്ടത്.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍: കൊച്ചിയില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: പറവൂരില്‍ 150 ഓളം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ കരിമാലൂര്‍ ഗ്രാമപഞ്ചായത്തിലെ 20 ആം വാര്‍ഡിലെ  മാവിന്‍ചുവട് എന്ന പ്രദേശത്താണ് ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ കാണപ്പെട്ടത്. പ്രദേശവാസിയായ ബാലന്‍ എതാനും കാര്‍ഡുകള്‍ ഈ പ്രദേശത്ത് നിന്ന് ശേഖരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ആളുകള്‍ സംഭവം കരിമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജുവിനെ അറിയിക്കുകയായിരുന്നു. ബ്ലോക് ലെവല്‍ ഓഫീസര്‍ ബിന്ദു ഗോപിയുടെ കൈവശം തെറ്റുകള്‍ തിരുത്താന്‍ ഏല്‍പ്പിച്ച കാര്‍ഡുകളാണ് അലക്ഷ്യമായി ഉപേക്ഷിച്ചതെന്ന് കരിമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നാരദാ ന്യൂസിനോട് പറഞ്ഞു.


election idവിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ബിന്ദു ഗോപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ബഹളം വച്ചതോടെ പോലീസും ഡെപ്യൂട്ടി തഹസീല്‍ദാറും സ്ഥലത്ത് എത്തി. ഡെപ്യൂട്ടി തഹസീല്‍ദാറെ നാട്ടുകാര്‍ ഉപരോധിക്കുകയും ബിന്ദു ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഉപരോധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ തഹസീല്‍ദാര്‍ സ്ഥലത്ത് എത്തി സംഭവത്തില്‍ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്. സ്ഥലത്ത് ഇപ്പോഴും നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാകളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

Story by