നോട്ടു മാറ്റിയെടുക്കൽ; കൈയിൽ മഷി പുരട്ടുന്നത് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ചു സംസ്ഥാനങ്ങളിലാണ് ശനിയാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നോട്ടു മാറ്റിയെടുക്കൽ; കൈയിൽ മഷി പുരട്ടുന്നത് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡല്‍ഹി: 500,1000 നോട്ടു പിൻവലിച്ചതിന്റെ ഭാഗമായി ബാങ്കിൽ നോട്ടു മാറ്റിയെടുക്കാൻ എത്തുന്നവരുടെ കൈയിൽ മഷി പുരട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഷിപുരട്ടുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ കമ്മിഷൻ ധനമന്ത്രാലയത്തിനു കത്തെഴുതി.

അഞ്ചു സംസ്ഥാനങ്ങളിലാണ് ശനിയാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടും ആശയ കുഴപ്പം പ്രശ്നങ്ങൾ സൃഷ്‌ടിക്കില്ലെന്നു കേന്ദ്ര സർക്കാർ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടും സമർപ്പിച്ച കത്തിന് ഇതുവരെ ധനമന്ത്രാലയം മറുപടി നൽകിയിട്ടില്ല.


ബാങ്കുകളില്‍ നോട്ടു മാറുമ്പോൾ വലതു കൈയ്യിലാണ് മഷിപുരട്ടുക . എന്നാൽ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടാറുള്ളത് . പക്ഷെ ആ വിരല്‍ ഇല്ലെങ്കില്‍ ഇടതു കൈയ്യിലെ മറ്റേതെങ്കിലും വിരലില്‍ മഷി പുരട്ടും. അംഗവൈകല്യം സംഭവിക്കുകയോ ഇടതു കൈ നഷ്ടമാവുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ വലതു കൈയ്യിലെ ചൂണ്ടുവിരലിലാണ് വോട്ടിന് ശേഷം മഷിപുരട്ടുക. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം ഇതാണ് നടപടിയെന്നിരിക്കെ ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്. ചൊവ്വാഴ്ചയാണ് ബാങ്കുകളില്‍ മഷിപുരട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Read More >>