മടക്കി പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന സ്റ്റൈലന്‍ ഹെല്‍മെറ്റ്‌ വരുന്നു

സംഭവം കൂളാണ്!

മടക്കി പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന സ്റ്റൈലന്‍ ഹെല്‍മെറ്റ്‌ വരുന്നു

നിയമങ്ങള്‍ എത്ര നിര്‍ബന്ധമാക്കിയാലും ചെത്തിനടക്കാന്‍ ഒരു 'ഇത്' കിട്ടാത്ത കൊണ്ട് ഹെല്‍മെറ്റ്‌ കൊണ്ട് നടക്കാന്‍ മാലോകര്‍ക്കൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്. പോവുന്ന ഇടത്തൊക്കെ കൊണ്ട് നടക്കാന്‍ ഉള്ള മെനക്കേട്, വണ്ടിയില്‍ വെച്ചാല്‍ തിരിച്ചു വരുമ്പോള്‍ ആരേലും അടിച്ചു മാറ്റുന്ന കാര്യം ഉറപ്പായത് കൊണ്ടുള്ള ഒരു പ്രശ്നം, തല മൊത്തം മൂടുമ്പോൾ കയ്യിലുള്ള 'കൂളിംഗ് ഗ്ലാസും' 'ഹെയര്‍ സ്റ്റൈലും' ഒക്കെ ആരെ കാണിക്കും എന്ന മഹത്തായ പ്രശ്നം തുടങ്ങി ഇത്രേം കാലം സുരക്ഷ എന്നതിലും ഉപരിയായി ഹെല്‍മെറ്റ്‌ കൊണ്ടുണ്ടായ 'സൈഡ് ഇഫകറ്റ്കള്‍' ഏറെയാണ്‌


ഇതിനൊക്കെ ആകമാനം ഒരു പരിഹാരം എന്ന നിലയില്‍ പുതിയ ഒരു കണ്ടുപിടുത്തം ആയി വന്നിരിക്കുന്നു ഇസിസ് ഷിഫര്‍ എന്ന ഡിസൈനര്‍.  പ്രധാനമായും ആദ്യഘട്ടത്തില്‍ സൈക്കിളുകള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഉത്പന്നം ഉണ്ടായതു തന്നെ എന്ന് ഷിഫര്‍ പറയുന്നു.

തന്‍റെ രാജ്യത്ത് വാടകക്ക് ലഭിക്കുന്ന സൈക്കിള്‍ സ്കീമുകള്‍ ഹെല്‍മെറ്റ്‌ ഇല്ലാതെയാണ് എന്നുള്ളത് കൊണ്ട് കയ്യില്‍ കൊണ്ട് നടക്കാവുന്നതോ അതോ ഒരു തവണ ഉപയോഗിച്ച് കളയാവുന്നതോ ആയ ഒരു ഹെല്‍മെറ്റിന്‍റെ സാധ്യതയെ കുറിച്ച് ഷിഫര്‍ ചിന്തിക്കുന്നതും നടപ്പിലാക്കുന്നതും.

ഒരു തേനീച്ച കൂടിന്‍റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഹെല്‍മെറ്റ്‌ ആദ്യഘട്ടത്തില്‍ ഉള്ളതിനേക്കാളും കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് ഷിഫര്‍ പറയുന്നു.

കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി എന്നാല്‍ ഇപ്പോള്‍ ഉള്ള എല്ലാ സൌകര്യങ്ങളും ഉള്‍പ്പെടുത്തി വ്യാവസായികമായി നിര്‍മിക്കാന്‍ ആണ് ഉദ്ദേശം.

ഇപ്പോഴുള്ള രൂപകല്‍പന പ്രകാരം ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ ഹെല്‍മെറ്റ്‌. എന്നാല്‍  മടക്കി വെക്കാവുന്ന ഈ ഡിസൈന്‍ കൊണ്ട് ഹെല്‍മെറ്റ് കൊണ്ട് നേരിടുന്ന അസൌകര്യങ്ങള്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി ശരിയാക്കാന്‍ പറ്റുമെന്നും ഷിഫര്‍ പ്രത്യാശിക്കുന്നു.

ചൈനീസ് വിളക്കുകളുടെ രൂപമാണ് ഇതിനുള്ളത് എന്നും പ്രത്യേകിച്ച് ആഘോഷിക്കാന്‍ ഒന്നും തന്നെ ഇല്ല എന്നും പറഞ്ഞു ചില വിമര്‍ശകര്‍ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ നല്ല ഡിസൈനിനുള്ള 'ജെയിംസ്‌ ദയ്സണ്‍' അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ഷിഫറിനാണ്. സമ്മാനമായി ലഭിച്ച ഭീമമായ തുക കൊണ്ട് ഈ 'ഇക്കോ ഹെല്‍മെറ്റിനു' വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ആണ് ഷിഫറിന്‍റെ പരിപാടി.

Read More >>