യുദ്ധ കാലത്ത് പട്ടാളക്കാര്‍ എട്ടുദിവസം വരെ പട്ടിണിയിരുന്നിട്ടുണ്ട്; പിന്നെ നിങ്ങള്‍ക്കെന്തുകൊണ്ടായിക്കൂടാ; പൊതുജനത്തോട് രാംദേവ്

സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി ജനജീവിതം ദുരിതമയമാക്കിയതിന് പിന്നാലെയാണ് രാംദേവിന്റെ പ്രതികരണം.

യുദ്ധ കാലത്ത് പട്ടാളക്കാര്‍ എട്ടുദിവസം വരെ പട്ടിണിയിരുന്നിട്ടുണ്ട്; പിന്നെ നിങ്ങള്‍ക്കെന്തുകൊണ്ടായിക്കൂടാ; പൊതുജനത്തോട് രാംദേവ്

ന്യുഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയേയും പിന്തുണച്ച് യോഗാധ്യാപകന്‍ ബാബാ രാംദേവ്. യുദ്ധ കാലത്ത് ജവാന്‍ന്മാര്‍ എട്ട് ദിവസത്തിലധികം ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തിനുവേണ്ടി എന്തുകൊണ്ട് അതുപോലെ ചെയ്തുകൂടാ രാംദേവ് ചോദിച്ചു.

സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി ജനജീവിതം ദുരിതമയമാക്കിയതിന് പിന്നാലെയാണ് രാംദേവിന്റെ പ്രതികരണം. നിരോധിക്കപ്പെട്ട 500,1000 നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുകയാണ്. പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ

യാതൊരുവിധത്തിലുള്ള നടപടിയുമുണ്ടായില്ല.

Read More >>