പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍

റിസര്‍വ് ബാങ്കിന്റെ ഈ വെളിപ്പെടുത്തിലുകളെ തള്ളിക്കൊണ്ടാണ് നവംബര്‍ 14ന് ഗോപാലകൃഷ്ണന്‍ തെറ്റായ കാര്യം ആവര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. ഇതില്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് പറയുന്ന ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ നാനോ ടെക്‌നോളജി സിസ്റ്റം ഉപയോഗിച്ചിട്ടുണ്ടെന്നും അത് എന്താണെന്ന വിവരം സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.

പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍

പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് സംഘപരിവാര്‍ സൈദ്ധാന്തികനും പ്രഭാഷകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍. നോട്ടില്‍ ചിപ്പുണ്ടെന്നത് പറയുന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള ജിപിഎസും നാനോ ടെക്‌നോളജിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നത്.

'പുതിയ നോട്ടില്‍ നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ട്. അത് ചിപ്പ് അല്ല. പുറത്തുനിന്ന് ഊര്‍ജ്ജം ആവശ്യമില്ല ഈ സംവിധാനത്തിന്. ഇതൊരു സിഗ്നല്‍ റിഫ്ളക്ടറായാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനം. എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷന്‍, എത്ര നോട്ടുകള്‍ ഉണ്ട് എന്നും കൃത്യമായ വിവരം നല്‍കും'- ഗോപാലകൃഷ്ണന്‍ വീടിയോയില്‍ പറയുന്നു.


2000 രൂപയുടെ നോട്ട് ഇറങ്ങിയപ്പോള്‍ അതില്‍ ചിപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉണ്ടെന്ന തരത്തില്‍ വ്യജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നവംബര്‍ 9ന് ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിസര്‍വ് ബാങ്ക് തന്നെ അറിയിച്ചിരുന്നു. ഈ പറയുന്ന സംവിധാനങ്ങള്‍ ലോകത്ത് ഒരു കറന്‍സിയിലും നിലവിലില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കിലാവാല വ്യക്തമാക്കിയിരുന്നു. കൂടാതെ 2005നുശേഷം ഇറങ്ങിയ നോട്ടുകളില്‍ നിലവിലുള്ള സുരഷാ സംവിധാനങ.ങള്‍ മാത്രമേ പുതിയ നോ്ട്ടുകളിലുമുള്ളു എന്ന വിവരവും പ്രചരിച്ചിരുന്നു.

റിസര്‍വ് ബാങ്കിന്റെ ഈ വെളിപ്പെടുത്തിലുകളെ തള്ളിക്കൊണ്ടാണ് നവംബര്‍ 14ന് ഗോപാലകൃഷ്ണന്‍ തെറ്റായ കാര്യം ആവര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. ഇതില്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് പറയുന്ന ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ നാനോ ടെക്‌നോളജി സിസ്റ്റം ഉപയോഗിച്ചിട്ടുണ്ടെന്നും അത് എന്താണെന്ന വിവരം സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.

പുതിയ നോട്ടുകള്‍ കുറേക്കാലം ഒരിടത്തിരിക്കുകയോ അനാവശ്യമായി സൂക്ഷിക്കുകയോ ചെയ്താല്‍ ഇത് ആദായ നികുതി വകുപ്പിന് വിവരം നല്‍കുമെന്നും അപ്പോള്‍ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പ് അത് പിടിച്ചെടുക്കുമെന്നും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും ഗോപാലകൃഷ്ണന്‍ ശ്രമിക്കുന്നുണ്ട്. 100 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്നല്‍ ലഭിക്കുമെന്നത് ആളുകള്‍ അതിശയോക്തി കലര്‍ത്തി പറയുന്നതാണെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

https://www.youtube.com/watch?v=uptNyXb2pGQ

കള്ളപ്പണവും കള്ളനോട്ടും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ഈ സംവിധാനത്തിലൂടെ ഇല്ലാതാകുമെന്നും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ കൂടിയായ ഗോപാലകൃഷ്ണന്‍ മുമ്പ് മലപ്പുറം ജില്ലയേയും മുസ്ലിം സമുദായത്തേയും അവഹേളിച്ച് പ്രഭാഷണം നടത്തുകയും അതിന്റെപേരില്‍ നിയമനടപടി നേരിടുകയും ചെയ്യുന്ന വ്യക്തിയാണ്.