ജാഗ്രത: ചന്ദ്രനെ കണ്ട് പേടിക്കരുത്. അടര്‍ന്ന് പോരുന്നതല്ല, സൂപ്പര്‍ മൂണാണത്!

1948നു ശേഷം നൂറ്റാണ്ടില്‍ ആദ്യമായി ഏറ്റവും വലുപ്പത്തില്‍ നാളെ ചന്ദ്രനെ ആകാശത്ത് കാണാം. ചില അന്ധവിശ്വാസികള്‍ നാളെ ലോകവസാനമായും കരുതുന്നുണ്ട്- മുന്‍പ് പലവട്ടം കരുതിയതു പോലെ. കൂടുതല്‍ പ്രകാശവും വലിപ്പവുമുള്ള ചന്ദ്രനുമായി സെല്‍ഫിയെടുക്കാന്‍ ഒരുങ്ങിക്കോളൂ!

ജാഗ്രത: ചന്ദ്രനെ കണ്ട് പേടിക്കരുത്. അടര്‍ന്ന് പോരുന്നതല്ല, സൂപ്പര്‍ മൂണാണത്!

നാളെ ലോകം അവസാനിക്കുന്ന മറ്റൊരു ദിവസം!- എന്നാണ് ചില അന്ധവിശ്വാസികളുടെ പ്രചരണം. നോട്ട് നിരോധനം കൊണ്ട് പൊറുതി മുട്ടിയതിനു പിന്നാലെ അയ്യോ ചന്ദ്രന്‍ അടര്‍ന്നു തലയില്‍ വീഴുന്നേ എന്നു തോന്നിപ്പോയേക്കാം. നാളത്തെ ആകാശം അങ്ങനെ പേടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ആകാശത്ത് ഇക്കാലമത്രയുമില്ലാതിരുന്ന പ്രഭയോടെ വലിപ്പത്തോടെ ചന്ദ്രനെ കണ്ടാല്‍ ഭയന്നു പോകാത്തത് ആരാണ്- എന്നാല്‍ പോടിക്കണ്ട. അത് സൂപ്പര്‍ മൂണാണ്.

Image result for super moon october 16 2016

1948നു ശേഷം ഏറ്റവും വലിപ്പത്തില്‍ ചന്ദ്രനെ കാണുന്ന ദിവസം. പൗര്‍ണ്ണമി ദിനമായ നാളെ സാധാരണയിലും 14 ശതമാനം വലിപ്പത്തിലാകും ചന്ദ്രന്‍ ആകാശത്ത് ഉലാത്തുക. 30 ശതമാനം പ്രകാശവും കൂടുതലായിരിക്കും. ഇനി രാത്രിയില്‍ സൂര്യനുദിച്ചോ എന്നു പോലും സംശയം തോന്നിയേക്കാം. അത്രയ്ക്കുണ്ടാകും വെളിച്ചം.


ചന്ദ്രന്‍ ദീര്‍ഘ വൃത്താകൃതിയിലാണ് ഭൂമിയെ ചുറ്റുന്നത്. ദീര്‍ഘ വൃത്തത്തിന്റെ ഒരു കോണിലാണ് ഭൂമിയുടെ സ്ഥാനം. ഭ്രമണം ആ കോണിലൂടെ ആകുമ്പോള്‍ ചന്ദ്രനെ ഏറ്റവും അടുത്ത് കാണാനാകുന്നതാണ് അതിചന്ദ്രന് കാരണം. സൂര്യനും ഭൂമിയും ചന്ദ്രനും ഏതാണ്ട് ഒരേ രേഖയില്‍ വരുകയും സൂര്യനും ചന്ദ്രനും ഭുമിക്ക് ഇരുപുറവും ആയിരിക്കുകയും ചെയ്യുന്ന പൗര്‍ണ്ണമി ദിവസം ചന്ദ്രനെ പൂര്‍ണ്ണ വൃത്തത്തില്‍ കാണുന്നത്.

moon-orbit

ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്തായിരുക്കുമ്പോള്‍ പൗര്‍ണ്ണമി ഉണ്ടായാല്‍ സ്വാഭാവികമായും പ്രകാശവും വലിപ്പവും കൂടുതലായിരിക്കുമല്ലോ- ആ ദിവസമാണ് നാളെ.ഡിസംബര്‍ 16ന് നാളെ കാണുന്നതിലും അല്‍പ്പം വലിപ്പം കുറഞ്ഞ സൂപ്പര്‍ മൂണിനെ കാണാനാകും.
2000, 2012 എന്നീ വര്‍ഷങ്ങളില്‍ അവസാനിക്കും എന്ന് പ്രവചനമുണ്ടായിരുന്ന ലോകത്ത് ആ കോമഡി നാളെയും ഉണ്ടാകുമെന്ന് കരുതുന്നവരുണ്ട്. അവരെ വിട്ടേയ്ക്കൂ- ജീവിതകാലത്ത് ചന്ദ്രനെ ഏറ്റവും വലിപ്പത്തില്‍ കാണുന്ന നാളെ രാത്രി ആകാശത്തേയ്ക്ക് കുറച്ചു നേരം നോക്കിയിരിക്കൂ... പറ്റുമെങ്കില്‍ ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കൂ. സംഭവം കാല്‍പ്പനികമാകട്ടെ!

(കടപ്പാട് ലൂക്കയില്‍ എന്‍ സാനു എഴുതിയ ലേഖനം)