മുസ്ലിം വിരുദ്ധ പ്രസ്താവന അടങ്ങിയ വീഡിയോ ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കി

ഇസ്ലാമിനെ അമേരിക്കയില്‍ നിരോധിക്കണമെന്ന പ്രസ്താവനയടങ്ങിയ വീഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ട്രംപ് അധികാരത്തിലേറിയ അന്നു രാത്രി തന്നെയായിരുന്നു ഈ നടപടി.

മുസ്ലിം വിരുദ്ധ പ്രസ്താവന അടങ്ങിയ വീഡിയോ ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കി

ഇസ്ലാമിനെ അമേരിക്കയില്‍ നിരോധിക്കണമെന്ന പ്രസ്താവനയടങ്ങിയ വീഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ട്രംപ് അധികാരത്തിലേറിയ അന്നു രാത്രി തന്നെയായിരുന്നു ഈ നടപടി. ഇതോടെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാംപയിനിലേക്ക് സംഭാവന ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്ന പേജിലേക്ക് വെബ്‌സൈറ്റ് തിരിച്ചുവിട്ടു.

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പേജ് വോട്ടെടുപ്പ് ദിനമായ ഇന്നലെ രാവിലെ ലഭ്യമായിരുന്നു. എന്നാല്‍ രാത്രിയോടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കൃത്യം എത്ര മണിക്കാണ് ഈ വീഡിയോ നീക്കം ചെയ്തതെന്ന് പറയാനാവില്ല. എന്നാല്‍ ഈ രണ്ടു സമയങ്ങള്‍ക്കും ഇടയിലെപ്പോഴോ ആണിത് സംഭവിച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.


2015 നവംബറില്‍ നടന്ന പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ക്ക് രാജ്യത്ത് എത്രയും പെട്ടെന്ന് വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. ട്രംപും അനുയായികളും കാംപയിനിലുടനീളം ഈ വാദത്തില്‍ ഉറച്ചുനിന്നു. ഇത് ഏതെങ്കിലും മതത്തിനെതിരായ വിവേചനമല്ല, മറിച്ച് അമേരിക്കയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നിലപാടാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ പ്രതിരോധിക്കുന്ന വീഡിയോ ഇപ്പോഴും ട്രംപിന്റെ വെബ്‌സൈറ്റിലുണ്ട്. ഇത് ആദ്യമായാണ് ട്രംപ് അനുയായികള്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റുകളില്‍ നിന്നും ചില പേജുകള്‍ എടുത്തുമാറ്റുന്നത്.

Read More >>