വാക്ചാതുര്യമുള്ള ഡമോക്രാറ്റുകളേക്കാൾ നല്ലതു കഴുത്തറക്കുമ്പോൾ ചിരിക്കാത്ത ട്രംപ് തന്നെയാണ്

ഇന്നിപ്പോൾ തെരഞ്ഞെടുപ്പു ഫലം വന്ന്, ട്രംപ് പ്രസിഡണ്ട് പദവിയിലെത്തിയപ്പോൾ ഹിലരി അതിനോട് പ്രതികരിച്ച രീതി ഏറം അമ്പരപ്പുണ്ടാക്കി. വിജയിയെ അഭിനന്ദിച്ച്, അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് എതിർ സ്ഥാനാർത്ഥി സംസാരിക്കുന്ന കീഴ്വഴക്കം അവിടെയുണ്ട്. ജനാധിപത്യ മരാദ്യ പ്രകടിപ്പിക്കുന്ന ചടങ്ങ്. എന്നാൽ ട്രംപിനെ ഫോൺ ചെയ്ത് അഭിനന്ദനം അറിയിക്കുകമാത്രമാണ് ഹിലരി ചെയ്തത്. ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഹിലരി തയ്യാറല്ലത്രേ!

വാക്ചാതുര്യമുള്ള ഡമോക്രാറ്റുകളേക്കാൾ നല്ലതു കഴുത്തറക്കുമ്പോൾ ചിരിക്കാത്ത ട്രംപ് തന്നെയാണ്

നയീം റഹ്മാൻ

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് നടത്തിയ പല പ്രസ്താവനകളും ഏറെ വിമർശിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. അതിലൊന്നായിരുന്നു 'താൻ പ്രസിഡണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളൂ' എന്ന പ്രസ്താവന

അന്ന് ഈ പ്രസ്താവനയെ ഡമോക്രാറ്റിക്‌ സ്ഥാനാർത്ഥി  ഹിലരി ക്ലിന്റൺ ട്രംപിനെതിരായ ആയുധമായി ഉപയോഗിച്ചു. ട്രംപ് അപകടകാരിയാണെന്നും ഡെമോക്രാറ്റിക് ക്യാംപ്ആരോപിച്ചു.


ഏറെ ദുരൂഹതയുള്ള സ്ത്രീയാണ് ഹിലരി എന്നു പറഞ്ഞായിരുന്നു ട്രംപ് ഇതിരെ പ്രതിരോധിച്ചത്. ഇമെയിൽ വിവാദം ഉദാഹരണമായി ഉയർത്തിക്കാട്ടി ഈ വാദം സാധൂകരിക്കാൻ ട്രംപ് ശ്രമിച്ചു.

ഇന്നിപ്പോൾ തെരഞ്ഞെടുപ്പു ഫലം വന്ന്, ട്രംപ് പ്രസിഡണ്ട് പദവിയിലെത്തിയപ്പോൾ ഹിലരി അതിനോട് പ്രതികരിച്ച രീതി ഏറെ അമ്പരപ്പുണ്ടാക്കി. വിജയിയെ അഭിനന്ദിച്ച്, അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് എതിർ സ്ഥാനാർത്ഥി സംസാരിക്കുന്ന കീഴ്വഴക്കം അവിടെയുണ്ട്. ജനാധിപത്യ മരാദ്യ പ്രകടിപ്പിക്കുന്ന ചടങ്ങ്. എന്നാൽ ട്രംപിനെ ഫോൺ ചെയ്ത് അഭിനന്ദനം അറിയിക്കുകമാത്രമാണ് ഹിലരി ചെയ്തത്. ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഹിലരി തയ്യാറല്ലത്രേ!

ട്രംപ് ക്യാമ്പ് വിശേഷിപ്പിച്ചതു പോലെ ഏറെ ദുരൂഹത നിറഞ്ഞതാണ് ഹിലരിയും ഡെമോക്രാറ്റുകളും.

റിപബ്ലിക്കനും മുൻ  പ്രസിഡണ്ടുമായിരുന്ന  ജൂനിയർ ബുഷ്‌  ഇറാഖ്‌ അധിനിവേശത്തെ 'കുരിശുയുദ്ധം' എന്നായിരുന്നു വിശേഷിപ്പിച്ചത്‌ .  ഒരു പക്ഷെ ലോക ജനത പ്രതീക്ഷിക്കാത്ത ഒരു തുറന്നു പറച്ചിലായിരുന്നു അത്.

എന്നാൽ സമാധാനത്തിന്റെ നോബൽ സമ്മാനം വരേ നേടിയ ഡമോക്രാറ്റിക്‌ പാർട്ടിയുടെ ബരാക്‌ ഒബാമ അപ്രഖ്യാപിത സമാധാന യുദ്ധളിലൂടെ കൊന്നു തള്ളിയവരുടെ കണക്ക്‌ ജൂനിയർ ബുഷിന്റെ കുരിശു യുദ്ധത്തേക്കാൾ ചെറുതല്ല.

പറഞ്ഞു  വരുന്നത്‌ നന്നായി ചിരിക്കുന്ന , വാക്ചാതുര്യമുള്ള ഡമോക്രാറ്റുകളേക്കാൾ
ലോക ജനതക്ക്‌ നല്ലത്‌,  തുറന്നു  പറയുന്ന അരവട്ടൻ റിപ്ലബ്ബിക്കൻ പ്രസിഡൻഡുമാരെ തന്നെയാണ്. അവർ കഴുത്തറുകുമ്പോൾ ചിരിക്കാറില്ല !