കൊക്കെയ്ന്‍ പാര്‍ട്ടിയില്‍ ട്രംപ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് റിപ്ലബിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. കൊക്കെയ്ന്‍ പാര്‍ട്ടിയില്‍ ട്രംപ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കൊക്കെയ്ന്‍ പാര്‍ട്ടിയില്‍ ട്രംപ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്ലബിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. കൊക്കെയ്ന്‍ പാര്‍ട്ടിയില്‍ ട്രംപ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വെറും അഞ്ചുദിവസം മാത്രം ശേഷിക്കെയാണ് ട്രംപിനെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ട്രംപ് കൊക്കെയ്ന്‍ ഉപയോക്താവ് ആണെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നുവന്നിരുന്നു. ഏകദേശം 15 വയസ്സു മാത്രമുള്ള ദരിദ്രകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളെ കൊക്കെയിന്‍ പാര്‍ട്ടിയില്‍ വച്ച് ട്രംപ് പീഡിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.


കൊക്കെയിന്‍ പാര്‍ട്ടിയിലേക്കെത്തിച്ച പെണ്‍കുട്ടികളില്‍ പലരും പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്ക് വീടോ സാമ്പത്തിക പിന്‍ബലമോ ഉണ്ടായിരുന്നില്ല. തങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യത്തെ പറ്റി അവര്‍ക്കറിയില്ലായിരുന്നു. മദ്യവും പണവും ഉപയോഗിച്ച് ആളുകള്‍ അവരെ വശീകരിച്ചിരിക്കുകയായിരുന്നു. അധികാരം ഉപയോഗിച്ച് കീഴ്‌പ്പെടുത്തപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തിരിച്ചുപോവാനോ ലൈംഗികാതിക്രമശ്രമം നിരാകരിക്കാനോ കഴിയുമായിരുന്നില്ല. അത്തരത്തിലൊരു ദുര്‍ബലമായ അവസ്ഥയിലായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ആരോടെങ്കിലും സഹായത്തിന് അഭ്യര്‍ത്ഥിക്കാനോ വീട്ടിലേക്ക് വിളിക്കാനോ അവര്‍ തുനിഞ്ഞിരുന്നില്ല. പാര്‍ട്ടിക്കിടെ റൂമുകളില്‍ നിന്നും റൂമുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു ട്രംപ് എന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.

Read More >>