ഡൊണാൾഡ് ട്രംപും ഒബാമയും കൂടിക്കാഴ്ച നടത്തി

അധികാര കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചു ട്രംപും ഒബാമയും ചർച്ച ചെയ്തെ്ന്നാണ് സൂചന

ഡൊണാൾഡ് ട്രംപും ഒബാമയും കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി. നിയുക്ത പ്രസിഡന്റിനെ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിച്ചു. തുടർന്ന് ട്രംപും ഒബാമയുമായി കൂടിക്കാഴ്ച നടത്തി. അധികാര കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തെ്ന്നാണ് സൂചന. ജനുവരി 20 നാണ് ട്രംപ് പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേൽക്കുക.

തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ട്രംപും ഒബാമയും തമ്മിലുള്ള വാക്പോരുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യതയില്ലാത്ത ആളാണെന്നും ട്രംപിന് അന്താരാഷ്ട്ര പ്രശ്നങ്ങളെ കുറിച്ച് ധാരണയില്ലെന്നും ഒബാമ വിമർശിച്ചിരുന്നു.Read More >>