കടലില്‍ നിന്നും വഴിതെറ്റി കൊച്ചിയിലെ തോട്ടിലെത്തിയ ഡോള്‍ഫിന്‍ നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി

അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന ഡോള്‍ഫിനെ കാണാന്‍ തോടിന്റെ ഇരുകരകളിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു. ഇതിനിടെ പലരും ഡോള്‍ഫിന്റെ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കടലില്‍ നിന്നും വഴിതെറ്റി കൊച്ചിയിലെ തോട്ടിലെത്തിയ ഡോള്‍ഫിന്‍ നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി

കടലില്‍ നിന്നും വഴിതെറ്റി തോട്ടിലെത്തിയ ഡോള്‍ഫിന്‍ ജനങ്ങള്‍ക്ക് കൗതുകമായി. വൈപ്പിന്‍ നായരമ്പലത്തെ തോട്ടിലാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ്വ കാഴ്ചയുണ്ടായത്. വഴിതെറ്റി വന്ന ഡോള്‍ഫിനെ കടലിലേക്ക് തിരിച്ചു വിടാനുള്ള വനംവകുപ്പിന്റെ ശ്രമം പക്ഷേ വിജയിച്ചില്ല. ജനങ്ങളെ ആകര്‍ഷിച്ച് തോട്ടിലൂടെ നീന്തി നടക്കുകയാണ് ഡോള്‍ഫിെനെ ഒടുവിൽ വെെകുന്നേരം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി കടലിൽ വിടുകയായിരുന്നു.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/11/Vipin.mp4"][/video]


അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന ഡോള്‍ഫിനെ കാണാന്‍ തോടിന്റെ ഇരുകരകളിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു. ഇതിനിടെ പലരും ഡോള്‍ഫിന്റെ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും വനംവകുപ്പും സ്ഥലത്തെത്തുകയും ഡോള്‍ഫിനെ തിരികെ കടലില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചിലര്‍ വള്ളത്തില്‍ കയറി ഡോള്‍ഫിനെ കടലിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പോലീസും വനംവകുപ്പും ജനങ്ങളും സംയുക്തമായി മൂന്നു മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഡോള്‍ഫിന്‍ കടലിലിറങ്ങാന്‍ കൂട്ടാക്കിയില്ല.

dolohin-2

dolphin-3