അനന്തപുരിയിലെ ഡോക്ടറെ; ജാതി ചോദിക്കരുത്!

പേര് കേട്ടിട്ട് ഹിന്ദുവാണല്ലോ, എന്താ അമ്പലത്തിലുമൊന്നും പോകാത്തത്? എന്ന് പറഞ്ഞ് ഡോക്ടര്‍ ജാതി ചോദ്യങ്ങള്‍ അവസാനിപ്പിക്കുമ്പോഴേക്കും പെണ്‍കുട്ടിയുടെ മറുപടിയെത്തി. മുഖക്കുരുവിന്റെ ചികിത്സയ്ക്കാണ് വന്നതെന്നും ജാതി ചോദിക്കുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിച്ചു.

അനന്തപുരിയിലെ ഡോക്ടറെ; ജാതി ചോദിക്കരുത്!

''കുട്ടി ഏത് ജാതിയാണ്? പള്ളിയില്‍ പോകാറുണ്ടോ? അതോ അമ്പലത്തിലോ?''- മുഖക്കുരുവിന് ചികിത്സയ്‌ക്കെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ടു. ചികിത്സയ്ക്കു മുമ്പ് ജാതി ചോദിച്ച ഡോക്ടറോട് ജാതി അറിഞ്ഞുള്ള ചികിത്സ വേണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയും അമ്മയും ഇറങ്ങിപ്പോന്നു. ഇന്നു രാവിലെ കഴക്കൂട്ടത്തെ അനന്തപുരി ആശുപത്രിയിലാണ് ചികിത്സയ്ക്ക് മുമ്പ് ജാതി ചോദിച്ച ഡോക്ടറുടെ രോഗം.


''ഞാനും പ്ലസ്ടുവില്‍ പഠിക്കുന്ന മോളും കൂടെയാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ പ്രസന്നമൂര്‍ത്തിയെ ചെന്നു കണ്ടത്. രോഗവിവരം പറഞ്ഞപ്പോള്‍. ജാതിയേതെന്നായിരുന്നു ആദ്യം ചോദിച്ചത്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകാറുണ്ടോ എന്നൊക്കെ പിന്നാലെ ചോദിച്ചു കൊണ്ടിരുന്നു.''- പെണ്‍കുട്ടിയുടെ അമ്മ ലെതി ജോസഫ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

പേര് കേട്ടിട്ട് ഹിന്ദുവാണല്ലോ, എന്താ അമ്പലത്തിലുമൊന്നും പോകാത്തത്? എന്ന് പറഞ്ഞ് ഡോക്ടര്‍ ജാതി ചോദ്യങ്ങള്‍ അവസാനിപ്പിക്കുമ്പോഴേക്കും പെണ്‍കുട്ടിയുടെ മറുപടിയെത്തി. മുഖക്കുരുവിന്റെ ചികിത്സയ്ക്കാണ് വന്നതെന്നും ജാതി ചോദിക്കുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിച്ചു. 'ചികിത്സയുടെ കാര്യം പറയാം' എന്ന് സ്വരം കടുപ്പിച്ച് ഡോക്ടറുടെ മറുപടി.

ജാതിയറിഞ്ഞുള്ള ചികിത്സ വേണ്ടെന്ന് പറഞ്ഞ് ലെതി ജോസഫ് മകളേയും കൂട്ടി അവിടെ നിന്നിറങ്ങി. ജാതി ചോദിച്ച ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയും നല്‍കി. എന്നാല്‍ പരാതി ലഭിച്ചെന്ന് ഒപ്പിട്ടു തരാന്‍ പറഞ്ഞിട്ട് ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതുവരെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും മറുപടിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

പ്രസന്നകുമാര്‍ വളരെ സീനിയറായിട്ടുള്ള ഡോക്ടറാണെന്നും ചെറിയ കുട്ടിയോടുള്ള വാത്സല്യം കൊണ്ട് ചില കാര്യങ്ങള്‍ സംസാരിച്ചതാണെന്നുമാണെന്ന് ആശുപത്രി അധികൃതര്‍ നാരദാന്യൂസിനോട് പറഞ്ഞു. സ്‌കൂള്‍ അമ്പലം പോലെ പവിത്രമാണെന്നും കുളിച്ച് വൃത്തിയായി വേണം സ്‌കൂളില്‍ പോകേണ്ടത് എന്നൊക്കെയാണ് ഡോക്ടര്‍ സംസാരിച്ചത്. ഇത് പെണ്‍കുട്ടിയും അമ്മയും തെറ്റിദ്ധരിച്ചതാണെന്നുമാണ് ആശുപത്രിയുടെ വാദം.

Read More >>