അഖ്‌ലാക്കിന്റെ വീട്ടിൽ നിന്ന് ഫൈസലിന്റെ വീട്ടുമുറ്റത്തേക്കുള്ള ദൂരം

മലപ്പുറം ഇന്ത്യയ്ക്ക് എന്നും മാതൃകയാണ്. ബാബറിമസ്ജിദ് പൊളിച്ച് ഇന്ത്യയിൽ മുഴുവൻ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ മലപ്പുറത്തും ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ളപ്പോഴും ഫൈസലിന്റെ കൊലയ്ക്ക് ശേഷം മലപ്പുറം പ്രതികരിച്ച രീതി അനുകരണീയമാണ്.

അഖ്‌ലാക്കിന്റെ വീട്ടിൽ നിന്ന് ഫൈസലിന്റെ വീട്ടുമുറ്റത്തേക്കുള്ള ദൂരം

ഹൈന്ദവമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഫൈസൽ എന്ന യുവാവ് കൊല്ലപ്പെട്ടു. അതും മൃഗീയമായ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറം ജില്ലയിൽ!

ഇവിടെ നമ്മൾ കാണേണ്ടതായ ഒരു കാര്യമുണ്ട് - അവിടുത്തെ ഭൂരിപക്ഷ സമുദായം എങ്ങനെയാണ് ഇക്കാര്യങ്ങളെ നോക്കിക്കണ്ടത്? ഇവിടെ ഇതിനെ തുടർന്നു കർഫ്യൂയോ അല്ലെങ്കില്‍ 144 എന്തുകൊണ്ടു പ്രഖ്യാപിച്ചില്ല? ഹൈന്ദവ ന്യൂനപക്ഷ സമുദായത്തെ ആരും കടന്നാക്രമിച്ചതുമില്ല.

പല ചർച്ചകൾ പലയിടത്തും നടക്കുന്നുണ്ട്. പറയാതെ വയ്യ, മലപ്പുറം ഇന്ത്യയ്ക്ക് എന്നും മാതൃകയാണ്. ബാബറിമസ്ജിദ് പൊളിച്ച് ഇന്ത്യയിൽ മുഴുവൻ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ മലപ്പുറത്തും ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ളപ്പോഴും മലപ്പുറം പ്രതികരിച്ച രീതി അനുകരണീയമാണ്.


പ്രകോപനപരമായ പ്രവര്‍ത്തികള്‍ ഒഴിവാക്കണം എന്ന ഇസ്ലാം മതവിശ്വാസികളോടുള്ള അഭ്യര്‍ത്ഥനയുമായി ജീപ്പുകൾ തലങ്ങും വിലങ്ങും പാഞ്ഞു.
" ഹൈന്ദവ സഹോദരന്മാരുടെ സംരക്ഷണം ഓരോ മുസ്ലിമുകളിലും വന്നു ചേർന്നിരിക്കുന്നു, അവരുടെ സംരക്ഷണ മാത്രമാണ് ഇപ്പോള്‍ നമ്മുടെ ലക്‌ഷ്യം"

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ മുസ്ലിം ലീഗിന്‍റെ സമയോചിതമായ ഇടപെടലിന്‍റെ ഉദാഹരണമായി.

ശിഹാബ് തങ്ങളുമായി അന്ന് ഷാജഹാൻ മാടമ്പാട്ടു നടത്തിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ അവര്‍ പങ്കു വച്ച ചില കാര്യങ്ങള്‍ ഷാജഹാന്‍ എന്നോടു പിന്നീട് സൂചിപ്പിക്കുകയുണ്ടായി.

മലപ്പുറം കലാപത്തിൽ അകപ്പെട്ടാൽ നമ്മൾ ഇനിയും എങ്ങനെ സാമൂഹിക പ്രവർത്തനത്തില്‍ തുടരും എന്നായിരുന്നു തങ്ങളുടെ ആശങ്ക.
"എന്തിന്... പിന്നെ ജീവിച്ചിരുന്നിട്ടു പോലും കാര്യമില്ല. ഇവിടെയുള്ളവർക്ക് മതവും ജാതിയുമെല്ലാം ഉണ്ട്. പക്ഷെ മനുഷ്യ സ്നേഹമാണ് പരമപ്രദാനം."

അങ്ങനെയാണ് അന്ന് മലപ്പുറത്തെ നരസിംഹ ക്ഷേത്രങ്ങള്‍ക്ക് ഒരു കേടുപാട് പോലും സംഭവിക്കാതെ മുസ്ലീമുകള്‍ തന്നെ കാവല്‍ കിടന്നതും!

ഫൈസൽ കൊലപാതകത്തിന് ശേഷവും മുസ്ലിംലീഗ് നേതാവ് പറഞ്ഞ വാക്കുകളില്‍ മലപ്പുറം എന്ന ജില്ലയിലെ സാമൂഹിക മനുഷ്യ നന്മയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ഇനിയും നമുക്ക് അൽപം പിന്നിലേക്ക് നോക്കാം. ഉത്തര്‍പ്രദേശില്‍ പശു ഇറച്ചി കയ്യിൽ സൂക്ഷിച്ചു എന്നാരോപിച്ച് ഒരു മുസ്ലിം കുടുംബത്തെ പുരാതന ശിലായുഗത്തെ ഓർമിക്കുന്ന രീതിയിൽ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊല്ലുന്നു. പശു ഇറച്ചി പിന്നീട് അന്വേഷണത്തില്‍ ആട്ടിറച്ചിയായി. കലാപത്തിന് ഒരുങ്ങുന്ന കൂട്ടർക്കു പശുവും ആടും ഒന്നുമല്ല വിഷയം. എവിടെയും മനുഷ്യനെ പിടിച്ചു തല്ലിക്കൊല്ലണം... അത്ര തന്നെ! അങ്ങനെ അടുത്ത തിരഞ്ഞെടുപ്പില്‍ ഹൈന്ദവ കുലീനത കാത്തുസംരക്ഷിച്ചതിനു വോട്ടുകൾ നേടാം.

ഒന്നു കൂടി, ബിജെപി യുടെ സൈദ്ധാന്തികൻ ഗോപാലകൃഷ്ണൻ സാർ ഒരു ജില്ലയെ മുഴുവനും പന്നികളായി ഉപമിച്ചത് മറക്കാറായിട്ടില്ല. ഫൈസൽ വധത്തിനു ശേഷം ഏതു രീതിയിലാണ് "ലിറ്റിൽ പാകിസ്ഥാൻ" പെരുമാറിയത് എന്ന അദ്ദേഹത്തിന്‍റെ അഭിപ്രായം കേൾക്കാന്‍ ഈയുള്ളവന് താത്പര്യമുണ്ട്...