ദിലീപും കാവ്യയും വിവാഹിതരായി; സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി മമ്മൂട്ടിയും മീനാക്ഷിയും; ഫോട്ടോ ഗ്യാലറി കാണാം

കൊച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ മമ്മൂട്ടി, ജയറാം, നാദിര്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.

ദിലീപും കാവ്യയും വിവാഹിതരായി; സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി മമ്മൂട്ടിയും മീനാക്ഷിയും; ഫോട്ടോ ഗ്യാലറി കാണാം


സിനിമാ താരങ്ങളായ ദിലീപും കാവ്യയും വിവാഹിതരായി; മഞ്ജുവാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷിയുടേയും മമ്മൂടേയും സാന്നിധ്യം ശ്രദ്ധേയമായി. എല്ലാ ഒരുക്കങ്ങളോടെയും നടത്തിയ വിവാഹം രാവിലെ വരെ രഹസ്യമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കേണ്ട ബന്ധുക്കളും ആത്മമിത്രങ്ങളും മാത്രമേ വിവരം അറിഞ്ഞിരുന്നുള്ളു.

മമ്മൂട്ടിക്കു പുറമെ ജയറാം, നാദിര്‍ഷ, ലാല്‍ തുടങ്ങിയവരും സംവിധായകരായ ജോഷി, കമല്‍, രഞ്ജിത്, സിദ്ധിഖ് തുടങ്ങിയവരുമുണ്ടായിരുന്നു. നടിമാരായ മീരാജാസ്മിന്‍, ജോമോള്‍, ചിപ്പി, മേനക തുടങ്ങിയവരും ചടങ്ങിനെത്തി. ഇരുവീട്ടുകാരുടേയും പിന്തുണയോടെയും മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ സമ്മതത്തോടെയുമാണ് വിവാഹമെന്ന് ദിവീപ് പറഞ്ഞു.

കൊച്ചിന്‍ ടവറില്‍ നടന്ന വിവാഹത്തെക്കുറിച്ച് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗികമായി അറിയിച്ചത്. സ്വകാര്യ ചടങ്ങ് എന്ന നിലയിലാണ് വിവാഹവേദി ഒരുക്കിയിരുന്നത്. എന്നാല്‍ മാധ്യമങ്ങളെ എല്ലാവരേയും തന്നെ പ്രവേശിപ്പിച്ചു.

ലോഹിതദാസിന്റെ സല്ലാപത്തിലൂടെയാണ് ഇരുവരും സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് സുന്ദര്‍ദാസിന്റെ സമ്മാനം സിനിമയിലൂടെ മഞ്ജു- ദിലീപ് ജോഡികള്‍ ജനപ്രിയരായി. തുടര്‍ന്നായിരുന്നു ഇരുവരുടേയും പ്രണയവിവാഹം. വിവാഹശേഷം മഞ്ജു അഭിനയം നിര്‍ത്തി. ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ജു അഭിനയത്തിലേയ്ക്ക് മടങ്ങിയെത്തിയത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലൂടെ കാവ്യയും ദിലീപും വീണ്ടും സ്‌ക്രീനില്‍ ഒന്നിച്ചു. 21 സിനിമകളിലാണ് ഇരുവരും അഭിനയിച്ചിരുന്നത്. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ പലതവണ പ്രചരിച്ചിരുന്നു. അപ്പോഴെല്ലാം ദിലീപ് വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

കാവ്യ നിശാല്‍ ചന്ദ്ര എന്നയാളെ വിവാഹം കഴിക്കുകയും അഭിനയം നിര്‍ത്തുകയും ചെയ്തിരുന്നു. ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് കാവ്യ സിനിമയിലേയ്ക്ക് തിരിച്ച് വന്നത്.

d1 d2 d3 d4whatsapp-image-2016-11-25-at-10-58-33-amwhatsapp-image-2016-11-25-at-11-01-24-amwhatsapp-image-2016-11-25-at-11-23-39-amwhatsapp-image-2016-11-25-at-11-23-40-am
whatsapp-image-2016-11-25-at-10-58-36-am

img_1580

img_1581

img_1610