നാടകങ്ങൾക്കു തിരശീലയിട്ട് ഒടുവിൽ ദിലീപും കാവ്യയും ഒന്നിച്ചു...

അവരവരുടെ ജീവിതപങ്കാളികളെ ഒഴിവാക്കിയ രീതി മുതൽ കൊച്ചിയിലൊരു ഹോട്ടലിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട വിവാഹച്ചടങ്ങുവരെയുളള സംഭവങ്ങളെല്ലാം കൌശലങ്ങളുടെയും തന്ത്രങ്ങളുടെയും സൂക്ഷ്മാവിഷ്കാരമാണ്.

നാടകങ്ങൾക്കു തിരശീലയിട്ട് ഒടുവിൽ ദിലീപും കാവ്യയും ഒന്നിച്ചു...

പ്രണയിക്കുന്നവർ ഒന്നിക്കുന്നത് അപൂർവസംഭവമല്ല. അതിനുവേണ്ടി ത്യാഗങ്ങളനുഭവിക്കുന്നതും. പക്ഷേ, ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം വെറും പ്രണയസാക്ഷാത്കാരമായി ചുരുക്കരുത്. ട്വിസ്റ്റുകളും ആന്റിക്ലൈമാക്സുകളും നിറഞ്ഞ, അതിവിദഗ്ധവും സൂക്ഷ്മവുമായി തയ്യാറാക്കിയ തിരക്കഥയുടെ പിഴവില്ലാത്ത പരിസമാപ്തിയാണ് ഈ വിവാഹം. ഒരേ ചതുരംഗപ്പലകയിൽ ഒരേസമയം കളിക്കാരും കരുക്കളുമായി മൂന്നു പേർ. തോറ്റവർ ആരുമില്ല. കളിച്ചവരെല്ലാം ജയിച്ചു.


അവരവരുടെ ജീവിതപങ്കാളികളെ ഒഴിവാക്കിയ രീതി മുതൽ കൊച്ചിയിലൊരു ഹോട്ടലിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട വിവാഹച്ചടങ്ങുവരെയുളള സംഭവങ്ങളെല്ലാം കൌശലങ്ങളുടെയും തന്ത്രങ്ങളുടെയും സൂക്ഷ്മാവിഷ്കാരമാണ്.
dilip

ലാൽ ജോസിന്റെ മീശ മാധവൻ റിലീസായതു മുതൽ ദിലീപും കാവ്യയും തമ്മിലുളള ബന്ധം ചർച്ചാവിഷയമാണ്. സിനിമയിൽ രുക്മിണിയുടെ അരഞ്ഞാണം മാധവൻ മോഷ്ടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം നടന്റെ ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്നൊരു ഗോസിപ്പ് അക്കാലത്ത് പ്രചരിച്ചിരുന്നു. ദിലീപും കാവ്യയും തമ്മിൽ അടുപ്പത്തിലാണെന്നും. 2002 ആഗസ്റ്റിൽ മീശ മാധവൻ പുറത്തിറങ്ങി 2014 ജൂലൈ 15ന് കലൂരിലെ കുടുംബകോടതിയിൽ ദിലീപും മഞ്ജുവും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇടയ്ക്കുളള പന്ത്രണ്ടു വർഷങ്ങളിൽ ഇരുവരുടെയും ജീവിതം സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ മുഹൂർത്തങ്ങൾക്ക്. ഒരു പക്കാ കൊമേഴ്സ്യൽ ചിത്രത്തിന്റെ തിരക്കഥാകൃത്തിനുപോലും ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത രംഗങ്ങൾ.
Related image

അരഞ്ഞാണ മോഷണത്തിന്റെ വിശദമായ ചിത്രീകരണവും പിന്നാലെ വന്ന ഗോസിപ്പും ആസൂത്രിതമായിരുന്നുവോ? സ്ക്രീനിൽ അടുത്തതായി തെളിയുന്നത് കാവ്യയുടെ ആദ്യഭർത്താവ് നിശാൽ ചന്ദ്രയുടെ വക്കീൽ നോട്ടീസിലെ ആരോപണങ്ങളാണ്. വിവാഹമോചനക്കേസിൽ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളിൽ പലതും വക്കീൽ ബുദ്ധിയുടെ ഉൽപന്നങ്ങളാണ്. പലതിനും വസ്തുതയുമായി പുലബന്ധം പോലുമുണ്ടാവില്ല. പക്ഷേ, നിഷാലിന്റെ വക്കീൽ നോട്ടീസ് വ്യത്യസ്തമാകുന്നതിന് കാരണമുണ്ട്. ഒന്നാമത്, കാവ്യയുടെ ആരോപണങ്ങൾക്കു മറുപടിയാണത്. രണ്ടാമത്, പല കാര്യങ്ങളും വസ്തുതാപരമായ പരിശോധനയ്ക്കു സാധ്യമാകുന്നതും.

നിശാലിനെതിരെ സ്ത്രീധനപീഡനവും, ഗാർഹിക പീഡനവും ജാതിപീഡനവുമൊക്കെ ആരോപിക്കപ്പെട്ടിരുന്നു. പൂർണമായും കാവ്യയുടെ പക്ഷത്തു നിന്നാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളും പൊടിപ്പും തൊങ്ങലും വച്ച കഥകളും മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഒരു കൊടുംവില്ലന്റെ പരിവേഷം നിശാലിനും. എന്നാൽ നിശാലിന്റെ വക്കീൽ നോട്ടീസിലെ വിവരങ്ങൾ പുറത്തുവന്നതോടെ, കാര്യങ്ങൾ ഓവർസ്പീഡിലായി. കഥകൾ പതിയെ നിലച്ചു. വിവാഹമോചനവും നടന്നു.
Image result for nishal kavya

കാവ്യയുടെ ഇമെയിലുകൾ, ചാറ്റ് ഹിസ്റ്ററി, ഫോൺ കോളുകൾ, വിളിച്ച നമ്പരുകൾ, സമയം, ദൈർഘ്യം തുടങ്ങി പല വെളിപ്പെടുത്തലുകളും നിശാലിന്റെ വക്കീൽ നോട്ടീസിൽ സ്ഥാനം പിടിച്ചു. കാവ്യയുടെ 550 പവൻ സ്വർണവും ഒരു കോടി രൂപയും നിശാലിന്റെ കുടുംബം മടക്കിക്കൊടുക്കുന്നില്ല എന്നതടക്കമുളള ആരോപണങ്ങൾ പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായത് ഈ വക്കീൽ നോട്ടീസ് ചില മാദ്ധ്യമങ്ങളിൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ്. പിണങ്ങിപ്പിരിയാൻ തീരുമാനിച്ചുറച്ചുകൊണ്ടൊരു കല്യാണം. അങ്ങനെ വിശേഷിപ്പിക്കാം, കാവ്യയും നിശാലുമായുളള ബന്ധത്തെ.

കലൂരിലെ കുടുംബ കോടതിയിൽ വച്ച് ദിലീപിന്റെ ജീവിതത്തിൽ നിന്ന് മഞ്ജു നിയമപരമായി പടിയിറങ്ങിയതും സമർത്ഥമായ കരുനീക്കങ്ങളുടെ വിജയമായിരുന്നു. 2006ലാണ് ദിലീപും കാവ്യയും ചേർന്ന് കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചത്. മീശ മാധവൻ റിലീസ് ചെയ്ത് നാലാം വർഷം.

Image result for nadirshaദിലീപ് ചെയർമാനും കാവ്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായി ആക്മെ പ്രോജക്ട്സ് ആൻഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനം ആലുവ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്നുവെന്നായിരുന്നു വാർത്ത. വൈസ് പ്രസിഡന്റുമാരായി നാദിർഷായും ഗായകൻ ബിജു നാരായണനും. ഈ വാർത്തയ്ക്കു സമാന്തരമായി ഗോസിപ്പുകളും ശക്തമായി.

ആ ഗോസിപ്പുകളിലൂടെ മഞ്ജുവിന്റെയും ദിലീപിന്റയും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ വലുതായി. പുറത്തുവന്ന വാർത്തകളുടെ ശരിതെറ്റുകൾ ഈ ലേഖനത്തിന്റെ വിഷയമല്ല. ഒടുവിൽ വിവാഹമോചനം സാധ്യമായി.

മഞ്ജു മുംബെയ്ക്ക്. ദിലീപ്, മകൾക്കൊപ്പം കാവ്യാസമേതൻ. ഈ കളിയിൽ തോറ്റവരില്ല. വിവാഹം വഴി അപ്രതീക്ഷിതമായി കുറച്ചുകാലത്തേയ്ക്കെങ്കിലും Image result for biju narayananഒരു വില്ലൻ വേഷം പതിച്ചു കിട്ടിയ കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ കാര്യമൊഴിച്ചാൽ, ബാക്കിയെല്ലാം സമർത്ഥമായ കരുനീക്കങ്ങളുടെ സ്വാഭാവികമായ ക്ലൈമാക്സ്.