ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകും

ഇരുവരുടെയും വാര്‍ത്ത ഇരുവരുടെയും കുടുംബങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എട്ടരയ്ക്കും പത്തിനുമിടയിലാണ് വിവാഹമെന്ന് കുടുംബങ്ങള്‍ അറിയിച്ചു.

ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകും

ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും ഇന്നു വിവാഹിതരാകുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് വിവാഹച്ചടങ്ങ്. ഉറ്റബന്ധുക്കളും സുഹൃത്തുകളും മാത്രമാകും ലളിതമായ ചടങ്ങില്‍ പങ്കെടുക്കുക.

ഇരുവരുടെയും വാര്‍ത്ത ഇരുവരുടെയും കുടുംബങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എട്ടരയ്ക്കും പത്തിനുമിടയിലാണ് വിവാഹമെന്ന് കുടുംബങ്ങള്‍ അറിയിച്ചു.

ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവനും, മജ്ഞു വാര്യരുമായി വേര്‍പിരിഞ്ഞതിനു ശേഷം ദിലീപും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.