''മാതാപിതാക്കളുടെ മരണത്തിനു ശേഷം തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവം'': കാസ്‌ട്രോയുടെ ഓര്‍മ്മകളില്‍ വിതുമ്പി മറഡോണ

മാതാപിതാക്കളുടെ മരണത്തിന് ശേഷം തന്നെ ഇത്രയും ദുഖത്തിലാഴ്ത്തിയ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മറഡോണ സൂചിപ്പിച്ചു. നാലു വര്‍ഷം താന്‍ ക്യൂബയില്‍ താമസിച്ചപ്പോള്‍ തനിക്ക് വേണ്ടി എല്ലാ വാതിലുകളും തുറന്നുതന്നയാളാണ് കാസ്‌ട്രോ. താനിതിനെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മറഡോണ പറഞ്ഞു.

അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുശട ഓര്‍മ്മകളില്‍ വിതുമ്പി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. കാസ്‌ട്രോ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും ഇതിഹാസ താരം പറഞ്ഞു. ഡേവിസ് കപ്പ് ഫൈനലില്‍ അര്‍ജന്റീന-ക്രൊയേഷ്യ മത്സരം കാണാന്‍ ക്രൊയേഷ്യയിലെ സാഗ്‌റബില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാതാപിതാക്കളുടെ മരണത്തിന് ശേഷം തന്നെ ഇത്രയും ദുഖത്തിലാഴ്ത്തിയ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മറഡോണ സൂചിപ്പിച്ചു. നാലു വര്‍ഷം താന്‍ ക്യൂബയില്‍ താമസിച്ചപ്പോള്‍ തനിക്ക് വേണ്ടി എല്ലാ വാതിലുകളും തുറന്നുതന്നയാളാണ് കാസ്‌ട്രോ. താനിതിനെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മറഡോണ പറഞ്ഞു.

കാസ്‌ട്രോയോടുള്ള ഇഷ്ടം കൊണ്ട് മറഡോണ അദ്ദേഹത്തിന്റെ കാലില്‍ കാസ്‌ട്രോയുടെ ചിത്രം പച്ചകുത്തിയിട്ടുണ്ട്.

Read More >>