നോട്ടു നിരോധനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭീമന്‍ പേടിഎമ്മിന്റെ പ്രതിദിന ഇടപാടുകളില്‍ അരക്കോടി രൂപയുടെ വര്‍ദ്ധന

നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പേടിഎമ്മിന്റെ പരസ്യം വന്നിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമാണ് പേടിഎം പരസ്യം നല്‍കിയിരുന്നത്. ഈ പത്രപരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

നോട്ടു നിരോധനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭീമന്‍ പേടിഎമ്മിന്റെ പ്രതിദിന ഇടപാടുകളില്‍ അരക്കോടി രൂപയുടെ വര്‍ദ്ധന

നോട്ടുനിരോധന പ്രഖ്യാപനത്തിന്റെ പിറ്റേദിവസം പ്രസ്തുത നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുംവച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ഫുള്‍പേജ് പരസ്യമുണ്ടായിരുന്നു. പരസ്യം നല്‍കിയത് 'പേ ടിഎം' എന്ന ഓണ്‍ലൈന്‍ കച്ചവട ഭീമനും. എന്തായാലും പേ ടിഎമ്മിന്റെ ആ നടപടി വെറുതെ ആയില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെ തുര്‍ന്ന് പേ ടിഎമ്മിന്റെ പ്രതിദിന ഇടപാടുകളില്‍ അരക്കോടി രൂപയ്ക്കു മുകളിലാണ് വര്‍ദ്ധവ് ഉണ്ടായിരിക്കുന്നത്.


മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500- 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 'ഓണ്‍ലൈന്‍ റിചാര്‍ജ്ജി'നുള്ള ആവശ്യക്കാര്‍ കൂടുകയും അവര്‍ പേ ടിഎമ്മിനെ തേടിയെത്തുകയുമായിരുന്നു. ഇതോടെ പേ ടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 24,000 കോടി രൂപയുടെ മൂല്യമുള്ള ഇടപാടുകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പേടി എമ്മിന്റെ സീനിയര്‍ എക്സിക്യുട്ടീവ് വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചിട്ടുണ്ട്.

നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പേടിഎമ്മിന്റെ പരസ്യം വന്നിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമാണ് പേടിഎം പരസ്യം നല്‍കിയിരുന്നത്. ഈ പത്രപരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. നവംബര്‍ എട്ടിന് രാത്രിയിലാണ് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ടു പിറ്റേദിവസം പുലര്‍ച്ചേ ഇറങ്ങിയ പത്രങ്ങളില്‍ പരസ്യം നല്‍കിയ പേടിഎം നടപടിയാണ് വിമര്‍ശനത്തിന് കാരണമായത്.

മാത്രമല്ല പ്രഖ്യാപനം വന്നയുടനെ പേടിഎം ഉടമ വിജയ് ശര്‍മ്മ സോഷ്യല്‍ മീഡിയ വഴി പ്രധാനമന്ത്രിക്കു അഭിനന്ദനം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പത്രങ്ങളില്‍ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന നോട്ടുകള്‍ പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പേടിഎം ആശണന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഈ കമ്പനിയുമായി എന്ത് ഇടപാടാണ് മോദിക്കുള്ളതെന്നു വ്യക്തമാക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് 1000- 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ പേടിഎം ആണെന്നുള്ളതാണ് ഇവിടെ വ്യക്തമാകുന്നത്. ഇത് തീര്‍ത്തും നാണക്കേടാണ്. നാളെ ഈ കമ്പനിയുടെ ഭാഗത്ത് തെറ്റുകണ്ടാല്‍ ആരാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതെന്നും മോദി വ്യക്തമാക്കണം. മോദിയുടെ തീരുമാനം കൊണ്ട് ഏറ്റവും കൂടുതല്‍ മനട്ടമുണ്ടാകുന്നത് പേടിഎമ്മിനാണെന്നു വ്യക്തമായിക്കഴിഞ്ഞു. അതിനു തെളിവാണ് പിറ്റേ ദിവസം പേടിഎമ്മിന്റെ പരസ്യത്തില്‍ മോദി പ്രത്യക്ഷപ്പെട്ടതും. എന്താണ് നിങ്ങള്‍ തമ്മിലുള്ള കരാറെന്ന വ്യക്തമാക്കണം- കെജ്‌രിവാള്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നതിനെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള പേടിഎം വ്യാപാരികളുടെ വിവരങ്ങള്‍ നല്‍കുന്ന 'നിയര്‍ ബൈ' സംവിധാനം കമ്പനി അവതരിപ്പിച്ചിരുന്നു. ഏതാണ്ട് 8,50,000 ഓഫ്ലൈന്‍ വ്യാപാരികള്‍ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മുമ്പ് മോദിയുടെ തന്നെ ചിത്രം ഉപയോഗിച്ചതും വന്‍ വിവാദമാണ് ക്ഷണിച്ചു വരുത്തിയിരുന്നത്.

Read More >>