സഹകരണ മേഖലയുടെ സംരക്ഷണത്തിനായി എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു; പ്രതിസന്ധിക്കെതിരെ കേരളം ഒന്നിച്ചു പോരാടും

സർക്കാരിന്റെ നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ 21ന് സർവ്വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നുമണിക്കാണ് യോഗം ചേരുക.

സഹകരണ മേഖലയുടെ സംരക്ഷണത്തിനായി എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു; പ്രതിസന്ധിക്കെതിരെ കേരളം ഒന്നിച്ചു പോരാടും

തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിക്കെതിരായി ഇരുമുന്നണികളും സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. റിസർവ് ബാങ്ക് ഓഫീസിനുമുന്നിൽ എൽഡിഎഫും യുഡിഎഫും സംയുക്ത പ്രക്ഷോഭം നടത്തും.

സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സഹകരണ മേഖലയുടെ സംരക്ഷത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തണമെന്നും യുഡിഎഫ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന്റെ നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ 21ന് സർവ്വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്നുമണിക്കാണ് യോഗം ചേരുക.

വിഷയത്തിൽ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കാൻ സർവകക്ഷി യോഗത്തിന് മുന്നോടിയായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നടപടി മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതിനിടെ സഹകരണ മേഖലയെ കേന്ദ്രസർക്കാർ തകർക്കുന്നുവെന്ന ആരോപണം ബാലിശമാണെന്നാണ് മുതിർന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Read More >>