ടിക്കറ്റെടുക്കാന്‍ രണ്ടായിരം രൂപ നോട്ട് നല്‍കിയ യുവാവിനെ വട്ടം കറക്കി കെഎസ്ആര്‍ടിസി അധികൃതര്‍; ബാലന്‍സ് തുക ട്രഷറിയില്‍ പോയി വാങ്ങാന്‍ മറുപടി

കരുനാഗപ്പള്ളിയില്‍നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത അജീഷിന് ബാക്കി തുക ലഭിക്കാന്‍ അഞ്ച് മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

ടിക്കറ്റെടുക്കാന്‍ രണ്ടായിരം രൂപ നോട്ട് നല്‍കിയ യുവാവിനെ വട്ടം കറക്കി കെഎസ്ആര്‍ടിസി അധികൃതര്‍; ബാലന്‍സ് തുക ട്രഷറിയില്‍ പോയി വാങ്ങാന്‍ മറുപടി

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാന്‍ 2000 രൂപാ നോട്ട് കൊടുത്ത യുവാവിനെ വട്ടം കറക്കി കെഎസ്ആര്‍ടിസി അധികൃതര്‍. തിരുവനന്തപുരം സ്വദേശി അജീഷ് ലാലിനാണ് ബാക്കി തുക ലഭിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവന്നത്. കരുനാഗപ്പള്ളിയില്‍നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത അജീഷിന് ബാക്കി തുക ലഭിക്കാന്‍ അഞ്ച് മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

ടിക്കറ്റ് ചാര്‍ജായ 82 രൂപ ഈടാക്കിയ ശേഷം ബാക്കി തുകയായ 1918 രൂപ നെടുമങ്ങാട് ഡിപ്പോയില്‍നിന്നും വാങ്ങിക്കാനായിരുന്നു കണ്ടക്ടറുടെ മറുപടി. എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ബാക്കി തുക ചോദിച്ചെങ്കിലും തന്നോട് കെഎസ്ആര്‍ടിസി അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്ന്‌ അജീഷ് പറയുന്നു. ഫേസ്ബുക്കിലാണ് അജീഷ് താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുന്നത്.

Read More >>