കറൻസി നോട്ടുകൾ പിൻവലിക്കൽ: റിയൽ എസ്റ്റേറ്റ് മേഖല പൂർണമായും സ്തംഭിച്ചു; ആളൊഴിഞ്ഞ് രജിസ്ട്രാർ ഓഫീസുകൾ

സ്ഥലമിടപാടുകൾ സ്തംഭിച്ചതോടെ രജിസ്ട്രാർ ഓഫീസുകളിലും ആളൊഴിഞ്ഞു. പ്രതിദിനം പതിനഞ്ചോളം ഭൂമി രജിസ്ട്രേഷനുകൾ നടന്നിരുന്ന ഇരിക്കൂർ സബ്‌രജിസ്ട്രാർ ഓഫിസിൽ ഇന്ന് ഒരു രജിസ്ട്രേഷൻ പോലും നടന്നില്ല

കറൻസി നോട്ടുകൾ പിൻവലിക്കൽ: റിയൽ എസ്റ്റേറ്റ് മേഖല പൂർണമായും സ്തംഭിച്ചു; ആളൊഴിഞ്ഞ് രജിസ്ട്രാർ ഓഫീസുകൾ

കണ്ണൂർ: 500,1000 കറൻസി നോട്ടുകൾ പിൻവലിച്ചതോടെ റിയൽഎസ്റ്റേറ്റ് മേഖല പൂർണമായും സ്തംഭിച്ചു. 500,1000 കറൻസി നോട്ടുകൾ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാകാതെവന്നതോടെ കച്ചവടം പൂർണമായി നിലച്ചിരിക്കുകയാണെന്ന് വസ്തു ബ്രോക്കർമാർ നാരദാ ന്യൂസിനോട് പറഞ്ഞു. റിയൽഎസ്റ്റേറ്റ് മേഖലയിൽ കണക്കിൽ പെടാത്ത തുകയുടെ ഇടപാടുകൾ നടക്കുന്നതിനാൽ തന്നെ കറൻസികൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടക്കുക. രേഖകളിൽ കാണിക്കുന്ന ഫെയർ തുകയ്ക്ക് ഡിഡിയോ ചെക്കോ ഉപയോഗിച്ചാലും 'ശരിക്കുള്ള കച്ചവടത്തിന്' നോട്ടുകെട്ടുകൾ തന്നെ വേണം. കേന്ദ്രസർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകാരെ വല്ലാതെ കുഴപ്പിച്ചിരിക്കുകയാണ്.
സ്ഥലമിടപാടുകൾ സ്തംഭിച്ചതോടെ രജിസ്ട്രാർ ഓഫീസുകളിലും ആളൊഴിഞ്ഞു. പ്രതിദിനം പതിനഞ്ചോളം ഭൂമി രജിസ്ട്രേഷനുകൾ  നടന്നിരുന്ന ഇരിക്കൂർ സബ്‌രജിസ്ട്രാർ ഓഫിസിൽ ഇന്ന് ഒരു രജിസ്ട്രേഷൻ പോലും നടന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു. എല്ലാ രജിസ്ട്രാർ ഓഫീസിലും സമാനമായ അവസ്ഥയാണെന്നാണ് ആധാരമെഴുത്തുകാരുടെ പ്രതിനിധികളും പറയുന്നത്.

Read More >>