നവംബർ ഒന്നു മുതൽ എട്ടുവരെ ആയിരവും അഞ്ഞൂറുമായി ബിജെപി ബംഗാൾ ഘടകം നിക്ഷേപിച്ചത് കോടികൾ; ഈ പണം ആരുടേത്?

അതിഭീമമായ സാമ്പത്തിക നേട്ടം ഈ തീരുമാനത്തിലൂടെ ബിജെപിയ്ക്കുണ്ടായി എന്നു കരുതേണ്ടി വരും. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാർടിയുടെ അക്കൗണ്ടിലൂടെ നാട്ടിലെ കളളപ്പണം വെളുപ്പിച്ചെടുക്കാവുന്ന സാഹചര്യത്തിലേയ്ക്കാണ് ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത്. ഗുരുതരമായ സ്ഥിതിവിശേഷമാണിത്

നവംബർ ഒന്നു മുതൽ എട്ടുവരെ ആയിരവും അഞ്ഞൂറുമായി ബിജെപി ബംഗാൾ ഘടകം നിക്ഷേപിച്ചത് കോടികൾ; ഈ പണം ആരുടേത്?

ദില്ലി ബ്യൂറോ

കൊൽക്കത്ത : കോടിക്കണക്കിനു രൂപയുടെ അഞ്ഞൂറും ആയിരവും നോട്ടുകൾ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടുമുന്നേ ബിജെപി പശ്ചിമബംഗാൾ ഘടകം ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വെളിപ്പെടുത്തൽ.

ഇന്ത്യൻ ബാങ്കിന്റെ കൊൽക്കത്ത സെൻട്രൽ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൗണ്ടിലാണ് നവംബർ എട്ടാം തീയതി രണ്ടു തവണയായി 60 ലക്ഷവും 40 ലക്ഷവും വീതം നിക്ഷേപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാത്രമായാണ് തുക അടച്ചിരിക്കുന്നത്. ബിജെപി പശ്ചിമ ബംഗാൾ യൂണിറ്റിന്റെ പേരിലുളള അക്കൗണ്ടാണിതെന്ന് കൊൽക്കത്തയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ പത്രം റിപ്പോർട്ടു ചെയ്തു.




തെളിവ് ഇവിടെ
ബിജെപി ബംഗാൾ ഘടകം ഇന്ത്യൻ ബാങ്കിൽ ഒരുകോടി നിക്ഷേപിച്ചതിന്റെ രേഖ നാരദാ ന്യൂസിന്







ഇതു മാത്രമല്ല. ഇതേ ബ്രാഞ്ചിലെ 6365251388 എന്ന അക്കൗണ്ടിൽ നവംബർ ഒന്നു മുതൽ ആറു വരെ അനേകം തവണയായി അമ്പതു ലക്ഷത്തിന്റെയും 75 ലക്ഷത്തിന്റെയും നിക്ഷേപം നടന്നിട്ടുണ്ട്. ഈ അക്കൗണ്ടും ബിജെപി പശ്ചിമ ബംഗാൾ ഘടകത്തിന്റെ പേരുള്ളതാണ്.

നിക്ഷേപിച്ചത് ബിജെപിയുടെ സ്വന്തം പണമാണോ ബിജെപിയെ പിന്തുണയ്ക്കുന്നവർ കൈവശം വച്ചിരുന്ന പണമാണോ എന്നു വ്യക്തമല്ല. രണ്ടാമത്തെ സാധ്യതയാണെങ്കിൽ അതിഭീമമായ സാമ്പത്തികനേട്ടം നോട്ടു പിൻവലിക്കൽ തീരുമാനത്തിലൂടെ ബിജെപിയ്ക്കുണ്ടായി എന്നു കരുതേണ്ടി വരും. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാർടിയുടെ അക്കൗണ്ടിലൂടെ നാട്ടിലെ കള്ളപ്പണം  വെളുപ്പിച്ചെടുക്കാവുന്ന സാഹചര്യത്തിലേയ്ക്കാണ് ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത്.

ഏതായാലും അറിയിക്കേണ്ടവരെ മുൻകൂട്ടി അറിയിച്ചു തന്നെയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചത് എന്ന സംശയം ഇതോടെ  ബലപ്പെടുകയാണ്. രാജ്യവ്യാപകമായി ബിജെപി ഘടകങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന ആവശ്യം ഉയർത്താൻ ഈ വാർത്ത പ്രതിപക്ഷത്തിന് ആയുധമാണ്.

Read More >>