"ഇത് രാജ്യസ്‌നേഹ പരീക്ഷണം": ചില്ലറയില്ലാതെ നെട്ടോട്ടം ഓടുന്ന ജനങ്ങളോട് ബിജെപി നേതാവിന്റെ ധർമ്മോപദേശം

"ദുര്‍ഘട ഘട്ടങ്ങളില്‍ മാത്രമേ രാജ്യസ്‌നേഹ പരീക്ഷണം ഉണ്ടാകൂ. ഈ ദിനങ്ങളില്‍ ഇത് ധാരാളം കാണുന്നു. മറ്റു സന്ദര്‍ഭങ്ങളില്‍ ചാരുകസരേയില്‍ ഇരുന്ന് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും" രാം മാധവ് ട്വിറ്ററിൽ കുറിച്ചു..

"ഇത് രാജ്യസ്‌നേഹ പരീക്ഷണം": ചില്ലറയില്ലാതെ നെട്ടോട്ടം ഓടുന്ന ജനങ്ങളോട് ബിജെപി നേതാവിന്റെ ധർമ്മോപദേശം

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ 500,1000രൂപ പിൻവലിക്കൽ നടപടിയെ തുടർന്ന് ചില്ലറയില്ലാതെ ജനം നെട്ടോട്ടമോടുമ്പോൾ രാജ്യ സ്‌നേഹം പഠിപ്പിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പൊരിവെയിലത്ത് ജനം പണമില്ലാതെ അലയുന്നത് രാജ്യസ്‌നഹമാണെന്നാണു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. "ദുര്‍ഘട ഘട്ടങ്ങളില്‍ മാത്രമേ രാജ്യസ്‌നേഹ പരീക്ഷണം ഉണ്ടാകൂ. ഈ ദിനങ്ങളില്‍ ഇത് ധാരാളം കാണുന്നു. മറ്റു സന്ദര്‍ഭങ്ങളില്‍ ചാരുകസരേയില്‍ ഇരുന്ന് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും" രാം മാധവ് ട്വിറ്ററിൽ കുറിച്ചു.


രാം മാധവിന്റെ ഈ ട്വീറ്റിനെതിരെ വലിയ പ്രതിഷേധവും വിമർശനവുമാണു സമൂഹ മാധ്യമത്തിൽ ഉയരുന്നത്.
യോഗാധ്യാപകൻ ബാബാ രാംദേവും കഴിഞ്ഞ ദിവസം നോട്ടു പിൻവലിക്കലിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. യുദ്ധസമയങ്ങളില്‍ ഏഴ് മുതല്‍ എട്ട് ദിവസം വരെ പട്ടിണികിടന്ന് പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതിനാല്‍ നോട്ട്പിൻവലിക്കലിനെ തുടർന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനത്തിന് എന്തുകൊണ്ട് സഹിച്ചുകൂടാ എന്നതായിരുന്നു രാംദേവിന്റെ ചോദ്യം.

നോട്ടു പിൻവലിച്ച് എട്ടു ദിവസം പിന്നിട്ടിട്ടും എടിഎമ്മിൽ ചില്ലറ പര്യാപ്തമല്ല. രണ്ടായിരം രൂപാ നോട്ടുകള്‍ എത്തിക്കാന്‍ ഇനിയും മൂന്നാഴ്ച്ച വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Read More >>