''മന്‍മോഹന്‍സിംഗ് പ്രശസ്ത സാമ്പത്തിക വിദഗ്ദനാണ്, ആ വാക്കുകള്‍ക്കു വിലകൊടുക്കൂ'': നരേന്ദ്രമോദിക്ക് ശിവസേനയുടെ ഉപദേശം

ബ്രെക്സിറ്റ് സംബന്ധിച്ച ജനാഭിപ്രായത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു. അതുപോലെ ഇവിടേയെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റാണെന്നു പറയാന്‍ ശിവസേനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ലെന്നും ഉദ്ധവ് താക്കറെ സൂചിപ്പിച്ചു.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യങ്ങള്‍ തരണം ചെയ്യുവാന്‍ പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ മന്‍മോഹന്‍സിംഗിന്റെ വാക്കുകള്‍ക്ക് വില കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശിവസേന. രാജ്യത്തെ പൊതുജനം നോട്ടുക്ഷാമത്തില്‍ കണ്ണീരൊഴുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വികാരാധീനനാകുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിവസേന ദേശീയ പ്രസിഡന്റ് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രശസ്ത സാമ്പത്തിക വിദഗ്ധനും കൂടിയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകളും അഭിപ്രായങ്ങളും ഗൗരവത്തോടെ പരിഗണിക്കണം. സര്‍ക്കാര്‍ പൊതുനങ്ങളില്‍ നിന്നും പണം ശേഖരിച്ച വിധം പരിശോധിക്കുകയാണെങ്കില്‍ അതിനെ കവര്‍ച്ചയെന്നുതന്നെ വിളിക്കേണ്ടിവരും. 125 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള തീരുമാനം ഒരാള്‍ക്ക് ഒറ്റയ്ക്ക് എടുക്കാന്‍ കഴിയില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.


ഏറെ പ്രതീക്ഷയോടെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വിശ്വാസത്തില്‍ എടുക്കേണ്ടിയിരുന്നുവെന്നും പണം പിന്‍വലിച്ച നീക്കത്തിലൂടെ അവശര കണ്ണീരിലാഴ്ത്തുകയാണ് മോദിചെയ്തതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഇതുവരയ്ക്കും അവരുടെ കണ്ണുനീര്‍ പ്രധാനമന്ത്രിയ്ക്ക് തുടയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ബ്രെക്സിറ്റ് പോലെ സമാനമായ സര്‍വേയാണ് നോട്ട് അസാധുവാക്കലില്‍ ഇവിടേയും നടക്കേണ്ടിയിരുന്നത്. ബ്രെക്സിറ്റ് സംബന്ധിച്ച ജനാഭിപ്രായത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു. അതുപോലെ ഇവിടേയെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റാണെന്നു പറയാന്‍ ശിവസേനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ലെന്നും ഉദ്ധവ് താക്കറെ സൂചിപ്പിച്ചു.

അസാധുവാക്കിയ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളില്‍ കൈമാറ്റം ചെയ്യാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് ഉദ്ധവ് ആവശ്യപ്പെട്ടു.

Read More >>