ചിട്ടിയിലെടുത്ത പണം തിരികെ നൽകാൻ സാധുവായ നോട്ടില്ല; വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

വാടകരമുക്കിലെ ഫയാസ് നടത്തുന്ന ചിട്ടിയിൽ നിന്നും 40000 രൂപയുടെ ചിട്ടി മറിയുമ്മ എടുത്തിരുന്നു. ചിട്ടിക്കാലാവധി കഴിഞ്ഞ് തുക മൊത്തമായി തിരിച്ചു നൽകണം എന്നായിരുന്നു വ്യവസ്ഥ. ചിട്ടിക്കാലാവധി കഴിഞ്ഞതോടെയാണ് നോട്ട് പിൻവലിക്കൽ നിലവിൽ വന്നത്. തുടർന്ന് തുക മടക്കിനൽകാൻ കഴിയാതെ വരികയായിരുന്നു.

ചിട്ടിയിലെടുത്ത പണം തിരികെ നൽകാൻ സാധുവായ നോട്ടില്ല; വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

കാസർഗോഡ്: ചിട്ടി വിളിച്ചെടുത്ത പണം തിരികെ നൽകാനായി സാധുവായ നോട്ടില്ലാത്തതിനാൽ വീട്ടമ്മയുടെ കൈ യുവതികൾ തല്ലിയൊടിച്ചു. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ചിട്ടിത്തുക തിരിച്ചു നൽകാൻ പുതിയ നോട്ടുകൾ ലഭിക്കാതിരുന്ന അജാന്നൂർ കടപ്പുറത്തെ കെട്ടി മറിയുമ്മയ്ക്കാണ് മർദനമേറ്റത്. മർദനത്തിൽ ഇടതുകൈ ഒടിഞ്ഞ മറിയുമ്മ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വാടകരമുക്കിലെ ഫയാസ് നടത്തുന്ന ചിട്ടിയിൽ നിന്നും 40000 രൂപയുടെ ചിട്ടി മറിയുമ്മ എടുത്തിരുന്നു. ചിട്ടിക്കാലാവധി കഴിഞ്ഞ് തുക മൊത്തമായി തിരിച്ചു നൽകണം എന്നായിരുന്നു വ്യവസ്ഥ. ചിട്ടിക്കാലാവധി കഴിഞ്ഞതോടെയാണ് നോട്ട് പിൻവലിക്കൽ നിലവിൽ വന്നത്. തുടർന്ന് തുക മടക്കിനൽകാൻ കഴിയാതെ വരികയായിരുന്നു.

പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയ ഫയാസിനോട് ഈ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ഫയാസിന്റെ ഭാര്യ ഫാത്തിമ, ഷാഹിന എന്നിവർ ആക്രമിക്കുകയായിരുന്നുവെന്ന് മറിയുമ്മ പറയുന്നു.

Read More >>