നോട്ട് നിരോധനം: കേന്ദ്രത്തെ പിന്തുണച്ച മാധ്യമങ്ങള്‍ വെട്ടിലായി നിലപാട് മാറ്റി; വാര്‍ത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണം കൂടി

നോട്ട് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് ബാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദി വാര്‍ത്താ ചാനലുകള്‍ കാണുന്നവരുടെ എണ്ണം 58.33 ശതമാനമാണ് കൂടിയത്. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളുടേത് 16 ശതമാനവും. ഇംഗ്ലീഷ്, ഹിന്ദി ബിസിനസ് ചാനലുകളുടെ കണക്ക് യാഥാക്രമം 39 ശതമാനവും 97 ശതമാനവുമാണ്.

നോട്ട് നിരോധനം: കേന്ദ്രത്തെ പിന്തുണച്ച മാധ്യമങ്ങള്‍ വെട്ടിലായി നിലപാട് മാറ്റി; വാര്‍ത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണം കൂടി

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രഖ്യാപനം 'ധീരമായ നടപടി', 'കള്ളപ്പണക്കാര്‍ക്ക് പിടിവീണു' എന്നൊക്കെയായിരുന്നു മിക്ക ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളും വാര്‍ത്താ ന്യൂസ് ചാനലുകളും വിലയിരുത്തിയത്. ആദ്യ രണ്ടുമൂന്ന് ദിവസം ചാനല്‍ ചര്‍ച്ചകള്‍ക്കെത്തിയ സാമ്പത്തിക വിദഗ്ദരടക്കം കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതില്‍ മത്സരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പോലും വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ സാധിക്കാതെ വന്നതും ആദ്യദിവസങ്ങളിലെ വാര്‍ത്തകളെ കേന്ദ്രത്തിന് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞു.


എന്നാല്‍ ഈ വിഷയത്തിലെ മാധ്യമങ്ങളുടെ നിലപാട് മാറാന്‍ ഒന്നോ രണ്ടോ ദിവസങ്ങളേ എടുത്തുള്ളൂ. ബാങ്കിലും എടിഎമ്മിലും ക്യൂവില്‍ നിന്ന് പൊറുതി മുട്ടിയ ജനങ്ങള്‍ സോഷ്യമീഡിയയിലൂടെയും മറ്റും കേന്ദ്രസര്‍ക്കാരിനേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു മനസ്സിലായ പത്രങ്ങളും ചാനലുകളും ജനങ്ങളുടെ ദുരിതം ഒപ്പിയെടുക്കാന്‍ തുടങ്ങി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ച ടൈംസ് ഓഫ് ഇന്ത്യയും, എക്കണോമിക്‌സ് ടൈംസും, ഹിന്ദുസ്ഥാന്‍ ടൈംസുമെല്ലാം നിലപാട് മാറ്റി. 2000 രൂപാ നോട്ടിന്റെ പ്രത്യേകതകളും വിവരിക്കുന്നതില്‍ ആരും പിശുക്ക് കാട്ടിയില്ല. 'കള്ളപ്പണക്കാര്‍ക്ക് പൂട്ടു വീണു' എന്നൊക്കെയുള്ള ആദ്യ ദിനത്തിലെ തലക്കെട്ടുകളില്‍ നിന്നും 'ഇന്ത്യ തിളക്കുന്നു', 'ഇന്ത്യ നീണ്ട ക്യൂവില്‍' എന്നിങ്ങനെയായി പത്രങ്ങളുടെ തലക്കെട്ടുകള്‍.

സാധാരണ ജനവിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നുവരാന്‍ തുടങ്ങിയതോടെ നിലപാട് മാറ്റാന്‍ ചാനലുകളും നിര്‍ബന്ധിതമായി. വാര്‍ത്താ ബുള്ളറ്റിനുകളിലെല്ലാം എടിഎമ്മുകളുടേയും ബാങ്കിന് മുന്നിലേയും ക്യൂവിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞു. ചാനല്‍ ചര്‍ച്ചകളെല്ലാം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിലയിലേക്ക് മാറി. കള്ളപ്പണക്കാരെ പിടികൂടുകയെന്ന ലക്ഷ്യമാണെന്ന് പറയുമ്പോഴും കള്ളപ്പണം വെളുപ്പിക്കുന്നവരെ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ചാനലുകള്‍ പുറത്ത് കൊണ്ടുവന്നു. സിഎന്‍എന്‍ ന്യൂസ് 18, ആജ് തക്, എബിപി ന്യൂസ് തുടങ്ങിയ ചാനലുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, ബിബിസി, അല്‍ജസീറ, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതോടെ ജനങ്ങളുടെ ഇടയില്‍ ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബിജെപി എംപിമാരോട് പറയേണ്ടി വന്നു.

വാര്‍ത്താ ചാനലുകള്‍ക്ക് നല്ല കാലം

നോട്ട് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് 11ന് പുറത്തുവിട്ട ബാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദി വാര്‍ത്താ ചാനലുകള്‍ കാണുന്നവരുടെ എണ്ണം 58.33 ശതമാനമാണ് കൂടിയത്. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളുടേത് 16 ശതമാനവും. ഇംഗ്ലീഷ്, ഹിന്ദി ബിസിനസ് ചാനലുകളുടെ കണക്ക് യാഥാക്രമം 39 ശതമാനവും 97 ശതമാനവുമാണ്.tam-newsബാര്‍ക്കിന്റെ 'വീക്ക്‌ലി ഇംപ്രഷന്‍' കണക്കുകളില്‍ ആദ്യ അഞ്ച് ഹിന്ദി വാര്‍ത്താ ചാനലുകള്‍ 10 കോടി മറികടന്നു. ആജ് തക്, ഇന്ത്യാ ടിവി, എബിപി ന്യൂസ്, സീ ന്യൂസ്, ഇന്ത്യാ ന്യൂസ് എന്നിവയാണ് ഹിന്ദി വാര്‍ത്താ ചാനലുകളില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയത്. എന്നാല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിക്ഷേധങ്ങള്‍ ശക്തമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അനുകൂല വാര്‍ത്തകളാണ് ഇന്ത്യാ ടിവിയും സീ ന്യൂസും നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ കനത്ത ദിവസങ്ങളിലും ഈ നിലപാട് തുടരുന്ന ചാനലുകളുടെ റേറ്റിംഗില്‍ വന്‍ ഇടിവ് സംഭവിക്കുമെന്നാണ് സൂചനകളാണ് പുറത്തുവരുന്നത്. വ്യാഴാഴ്്ചയാണ് ബാര്‍ക്കിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇംഗ്ലീഷ് ചാനലുകളില്‍ ടൈംസ് നൗ തന്നെയാണ് മുന്നില്‍. രാജി പ്രഖ്യാപിച്ച അര്‍ണബ് ഗോസാമിയുടെ ഒമ്പത് മണി ചര്‍ച്ചയും അവസാനിക്കുന്നതോടെ റേറ്റിംഗ് താഴേക്ക് പതിക്കുമെന്ന് ചാനല്‍ ഉടമകള്‍ക്ക് ആശങ്കയുണ്ട്. സിഎന്‍എന്‍ ന്യൂസ് 18, എന്‍ഡിടിവി, ടിവി ടുഡേ എന്നിവയാണ് തൊട്ടുപിറകില്‍. അമേരിക്കന്‍ തെരെഞ്ഞെടുപ്പ് നടന്ന ആഴ്ചയായതിനാല്‍ രാജ്യത്തെ ഇംഗ്ലീഷ് ചാനലുകളുടെ ആദ്യ അഞ്ചില്‍ ബിബിസിയും സ്ഥാനം പിടിച്ചു.

Read More >>