രാജ്യത്തെ രക്ഷിക്കാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.

രാജ്യത്തെ രക്ഷിക്കാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മുമായി ആദര്‍ശപരമായ വിയോജിപ്പുണ്ടെങ്കിലും രാജ്യത്തെ രക്ഷിക്കാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു പിന്‍വലിക്കല്‍ തീരുമാനം പിന്‍വലിക്കണം. യാതൊരു മുന്‍ കരുതലും ഇല്ലാതെ എടുത്ത ഈ തീരുമാനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.


രണ്ടുലക്ഷത്തോളം വരുന്ന എടിഎമ്മുകള്‍ അടഞ്ഞു കിടക്കുകയാണ്. നൂറ് രൂപ നോട്ടുകള്‍ കിട്ടാനില്ല. ജനങ്ങളുടെ ദുരിതം ഞാന്‍ ഇന്ന് നേരില്‍ കണ്ടു. ആരും അറിയാതെ അര്‍ധരാത്രി എടുത്ത ഈ തീരുമാനം പിന്‍വലിക്കണം. മമത ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നീക്കത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും സ്വാഗതം ചെയ്യുന്നതായി മമത പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. മമത നേരത്തെ ബിജെപിക്കെതിരെ വര്‍ഗീയ വിരുദ്ധ മുന്നണി രൂപം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Read More >>