നോട്ടുപിൻവലിക്കൽ: അംഗപരിമിതർ ദുരിതക്കയത്തിൽ; ഭിന്നശേഷിയുള്ളവരുടെ സഹകരണ സംഘങ്ങളും പ്രതിസന്ധിയിൽ

നോട്ടു മാറാൻ എത്തുന്നവരുടെ കയ്യിൽ മഷി പുരട്ടുന്നതോടെ സഹായികളെ ബാങ്കിലേക്കയക്കാൻ കഴിയാത്ത സ്ഥിതി അംഗപരിമിതർക്കുണ്ടാവും. നിലവിൽ മുച്ചക്രവാഹനങ്ങളിൽ ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയുന്നവർ മാത്രമാണ് ബാങ്കുകളിൽ എത്തുന്നത്. മഷി പുരട്ടൽ ആരംഭിക്കുന്നതോടെ കടുത്ത ശാരീരിക അവശതകൾ അനുഭവിക്കുന്നവർ വരെ കൂറ്റൻ ക്യൂവിൽ നിൽക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് അംഗപരിമിതർ.

നോട്ടുപിൻവലിക്കൽ: അംഗപരിമിതർ ദുരിതക്കയത്തിൽ; ഭിന്നശേഷിയുള്ളവരുടെ സഹകരണ സംഘങ്ങളും പ്രതിസന്ധിയിൽ

വ്യക്തമായ ആസൂത്രണമില്ലാതെ കറൻസി നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയിൽ ദുരിതക്കയത്തിലായിരിക്കുകയാണ് ഭിന്നശേഷിയുള്ളവർ. അംഗപരിമിതർക്ക് ക്യൂ നിൽക്കേണ്ടതില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അംഗപരിമിതർക്ക് മണിക്കൂറുകളോളം ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടുന്ന സാഹചര്യമാണ് ഉള്ളത്.

കൈകാലുകൾക്ക് ബലഹീനതയുള്ളവരും കാഴ്ചവൈകല്യമുള്ളവരും ആയ ആളുകൾ നീണ്ട ക്യൂവിൽ തളർന്നുവീഴുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് അഖില കേരളാ വികലാംഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ വി മോഹനൻ നാരദാ ന്യൂസിനോട് പറഞ്ഞു. പല ബാങ്കുകളും ഭിന്നശേഷിയുള്ളവരുടോട്  സൗഹാർദപരമായാണ് പെരുമാറുന്നത്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഭിന്നശേഷിയുള്ളവരോട് കാണിക്കുന്നത് ക്രൂരതയാണെന്നും കെ വി മോഹനൻ പറഞ്ഞു.

സഹകരണ ബാങ്കുകളെ  മുഴുവൻ കള്ളപ്പണക്കാരുടെ നിക്ഷേപകേന്ദ്രങ്ങൾ എന്ന നിലയിൽ സർക്കാർ വീക്ഷിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഭിന്നശേഷിയുള്ളവരുടെ സഹകരണസംഘങ്ങൾ കൂടിയാണ്. ഭിന്നശേഷിയുള്ളവരുടെ  ക്ഷേമത്തിനായി അവരെ മാത്രം ഉൾപ്പെടുത്തി രൂപം കൊടുത്ത കണ്ണൂർ ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ സഹകരണ സംഘം ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. സഹകരണ മേഖലയെക്കുറിച്ച് മൊത്തത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും ഭിന്നശേഷി  ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സഹകരണ സംഘങ്ങളെക്കുറിച്ച് സർക്കാരുകൾ നിശബ്ദത പാലിക്കുകയാണ്.