പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയ പരിധി 14 വരെ നീട്ടി

അവശ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഈ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് സര്‍ക്കാര്‍ തിയ്യതി നീട്ടിയിരിക്കുന്നത്.

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയ പരിധി 14 വരെ നീട്ടി

ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പിന്‍വലിച്ച 1000,500 രൂപ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാനാകും. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. അവശ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഈ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് സര്‍ക്കാര്‍ തിയ്യതി നീട്ടിയിരിക്കുന്നത്.


അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ മുതല്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നു മുതല്‍ എടിഎമ്മുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകളില്‍ നിന്ന് മാറ്റി നല്‍കുന്ന നോട്ടുകളുടെ പരിമിതിയും എടിഎമ്മുകള്‍ പൂര്‍ണ സജ്ജമാകാത്തതും ജനങ്ങളെ വലച്ചു.

എന്നാല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി ഒരുമാസംകൂടി നീട്ടി നല്‍കാനാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Story by
Read More >>