നോട്ട് നിരോധനത്തെ പുകഴ്ത്തി രത്തന്‍ ടാറ്റ; കേന്ദ്രത്തിന്റേത് ധീരമായ തീരുമാനം

നോട്ടു നിരോധനത്തില്‍ കേന്ദ്രത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

നോട്ട് നിരോധനത്തെ പുകഴ്ത്തി രത്തന്‍ ടാറ്റ; കേന്ദ്രത്തിന്റേത് ധീരമായ തീരുമാനം

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പുകഴ്ത്തി ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ധീരമായ നീക്കമായിരുന്നു നോട്ടു പിന്‍വലിക്കലെന്നും രത്തന്‍ ടാറ്റ പറഞ്ഞു. നോട്ടു നിരോധനത്തില്‍ കേന്ദ്രത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

ഈ മാസം എട്ടാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.


Read More >>