കോര്‍പ്പറേറ്റുകള്‍ തിരിച്ചടയ്ക്കാത്ത പണം അത്രയും ജനങ്ങളില്‍നിന്നും പിടിച്ചെടുത്തു; എട്ട് ലക്ഷം കോടിയുടെ അഴിമതി; കെജ്രിവാള്‍

ബിര്‍ള,സഹാറ കമ്പനികളില്‍നിന്നും മോദി കോടികള്‍ കൈക്കൂലി വാങ്ങിയ വിവരം ആദായ നികുതി വകുപ്പിന്‍ന്റെ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടിരുന്നു. പറഞ്ഞത് തെറ്റാണെങ്കില്‍ ഞങ്ങളെ ജയിലിലടയ്ക്കണം. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള മോദിയുടെ മൗനം പണം വാങ്ങിയതിന്റെ തെളിവാണ്.

കോര്‍പ്പറേറ്റുകള്‍ തിരിച്ചടയ്ക്കാത്ത പണം അത്രയും ജനങ്ങളില്‍നിന്നും പിടിച്ചെടുത്തു; എട്ട് ലക്ഷം കോടിയുടെ അഴിമതി; കെജ്രിവാള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും
ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍. നോട്ടസാധുവാക്കിയത് കളളപ്പണം തടയാനല്ലെന്നും കോര്‍പ്പറേറ്റ് കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എട്ടുലക്ഷം കോടിയുടെ അഴിമതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റുകള്‍ കടമെടുത്ത് തിരിച്ചടയ്ക്കാത്ത പണം അത്രയും പൊതുജനങ്ങളുടെ കൈയില്‍നിന്നും ബാങ്കുകളിലേക്ക് പിടിച്ചെടുക്കുകയായിരുന്നെന്നും കെജ്രിവാള്‍ പറഞ്ഞു. കള്ളപ്പണക്കാരെ വെറുതെ വിട്ട് ജനങ്ങളെ ക്യുവില്‍ നിര്‍ത്തിയ നടപടി തികച്ചും ദേശവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ നടത്തിയ ലൈവ് ചോദ്യോത്തര പരിപാടിയില്‍ പറഞ്ഞു.


ബിര്‍ള,സഹാറ കമ്പനികളില്‍നിന്നും മോദി കോടികള്‍ കൈക്കൂലി വാങ്ങിയ വിവരം ആദായ നികുതി വകുപ്പിന്റെ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടിരുന്നു.  പറഞ്ഞത് തെറ്റാണെങ്കില്‍ ഞങ്ങളെ ജയിലിലടയ്ക്കണം. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള മോദിയുടെ മൗനം പണം വാങ്ങിയതിന്റെ തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി 20,000 കോടി ചെലവഴിച്ചുവെന്നാണ് വ്യക്തമാകുന്നത്. ആ തുക കള്ളപ്പണമല്ലെന്ന് മോദിക്ക് തെളിയിക്കാനാവുമോ? രാഷ്ട്രീയപാര്‍ട്ടികളുടെ പക്കലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത്. 'ആപി'ന്റെ വരവു ചെലവ് ഞങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. അതുപോലെ ബിജെപിയും കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ചെയ്യാന്‍ തയാറുണ്ടോ? കെജ്രിവാള്‍ ചോദിച്ചു. കള്ളപ്പണം നിരോധിക്കാന്‍ 50 ദിവസം ചോദിച്ച മോദി ഈ ദിവസങ്ങള്‍ക്കുള്ളില്‍ എത്രത്തോളം കള്ളപ്പണം പിടികൂടിയെന്ന് വ്യക്തമാക്കണം.

കള്ളപ്പണക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ട് സ്വിസ് ബാങ്കില്‍നിന്ന് ലഭിച്ച അറുന്നൂറിലേറെ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടണം. പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. എങ്കില്‍ താനും മോദിക്കുവേണ്ടി ജയ് വിളിക്കാമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Read More >>