പുതിയ നോട്ടുകളെത്താൻ വൈകും; വിലയിരുത്തൽ അച്ചടി ശാലകളുടെ ശേഷി പരിഗണിച്ച്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ 50 ദിവസമാണ് ചോദിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

പുതിയ നോട്ടുകളെത്താൻ വൈകും; വിലയിരുത്തൽ അച്ചടി ശാലകളുടെ ശേഷി പരിഗണിച്ച്‌

ന്യൂഡല്‍ഹി: അസാധുവാക്കിയ 500,1000 നോട്ടുകള്‍ക്ക് പകരം തുല്ല്യ മൂല്ല്യമുള്ള പുതിയ നോട്ടുകളെത്താന്‍ വൈകും. ആറുമാസത്തോളം സമയം ഇതിന് ആവശ്യമായി വരുമെന്നാണ് കരുതുന്നത്. നോട്ടടിക്കുന്ന പ്രസുകളുടെ ഉദ്പാദന ശേഷി വിലയിരുത്തിയ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ 50 ദിവസമാണ് ചോദിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.


സര്‍ക്കാരിന്റെ കണക്കനുസരിച്ച് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെമൂല്യം 17.54 ലക്ഷം കോടി (7.89 ലക്ഷം കോടി രൂപയ്ക്കു തുല്യം). ഇതില്‍ 45 ശതമാനം 500 രൂപയുടെ നോട്ടുകളും 39 ശതമാനം 1000 രൂപയുടെ നോട്ടുകളുമാണ് (6.84 ലക്ഷം കോടി രൂപയ്ക്കു തുല്യം).

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം പ്രതിവര്‍ഷം 4000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് അച്ചടിക്കാനാവുക. ആയിരം രൂപയ്ക്കു പകരംവരുന്നത് 2000 രൂപയുടെ നോട്ടുകളായതിനാല്‍ അത്രയും മൂല്യമുള്ള പകുതി നോട്ടുകളേ അച്ചടിക്കേണ്ടി വരൂ. ഏകദേശം 34.2 ലക്ഷം നോട്ടുകള്‍. സര്‍ക്കാര്‍ പറയുന്നത് പ്രകാരമാണെങ്കില്‍ സെപ്തംബര്‍ മുതല്‍ നോട്ടടി ആരംഭിച്ചതാണ്. പൂര്‍ണമായും അച്ചടി പൂര്‍ത്തിയാകാന്‍ ഈ സമയം അധികമാണ്.

500 രൂപ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ അച്ചടിക്കാന്‍ തുടങ്ങിയെങ്കില്‍. ആവശ്യമായതോതില്‍ ഇവ ഉത്പാദിപ്പിക്കാന്‍ ഏകദേശം ആറുമാസമെങ്കിലും വേണ്ടിവരും. അതായത് പുതിയനോട്ടുകള്‍ പൂര്‍ണമായും പ്രചാരത്തിലെത്താന്‍ ഏപ്രില്‍ അവസാനമാകുമെന്നു ചുരുക്കം.

നിലവില്‍ മഹാരാഷ്ട്രയിലെ നാസിക്കിലും മധ്യപ്രദേശിലെ ദേവദാസിലും പശ്ചിമബംഗാളിലെ സല്‍ബോനി, കര്‍ണ്ണാടകയിലെ മൈസൂരിലുമാണ് നോട്ട് അച്ചടിക്കുന്നത്. ആകെ കറന്‍സിയുടെ നാല്‍പ്പത് ശതമാനം ഉദിപാദിപ്പിക്കുന്നത് നാസിക്കിലും ദേവാസിലുമുള്ള കേന്ദ്രസര്‍ക്കാര്‍ പ്രസ്സുകളിലാണ്. ബാക്കിയുള്ളവ സല്‍ബോനിയിലും മൈസുരുവിലുമുള്ള റിസര്‍വ് ബാങ്കിന്റെ പ്രസിലുമാണ്.

Read More >>