നോട്ട് നിരോധനം; പ്രശ്‌നം പഠിക്കാന്‍ 27 സമിതി; കേരളത്തിലേക്ക് മൂന്നംഗ സംഘം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതികള്‍ ഓരോ സംസ്ഥാനങ്ങളിലുമെത്തി പ്രശ്‌നങ്ങള്‍ പഠിക്കും.

നോട്ട് നിരോധനം; പ്രശ്‌നം പഠിക്കാന്‍ 27 സമിതി; കേരളത്തിലേക്ക് മൂന്നംഗ സംഘം

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് 27 സമിതികളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതികള്‍ ഓരോ സംസ്ഥാനങ്ങളിലുമെത്തി പ്രശ്‌നങ്ങള്‍ പഠിക്കും.

ഐടി അഡീഷണല്‍ സെക്രട്ടറി അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേരളത്തിലെത്തുക. പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം സമിതികള്‍ ധനകാര്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറും. എന്നാല്‍ സന്ദര്‍ശനം എന്ന് ആരംഭിക്കുമെന്നോ എത്ര ദിവസം നീളുമെന്നോ വ്യക്തമല്ല.

അതിനിടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കി. തിങ്കള്‍ മുതല്‍ മൂന്നു ദിവസം സഭയില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശം. രാജ്യസഭയില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് വിപ്പ് നല്‍കാനുള്ള തീരുമാനം.