ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്കൂളുകൾ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു

മലിനീകരണത്തോത് കുറയ്ക്കാൻ ബദർപൂർ തെർമൽ പ്ലാന്റ് പത്തു ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. മാത്രമല്ല ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്തു.

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്കൂളുകൾ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാൽ മൂന്നു ദിവസത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മലിനീകരണത്തോത് ഉയർന്നതിനാൽ കഴിഞ്ഞ ശനിയാഴ്ച സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. കഴിഞ്ഞ 17 വർഷത്തിനിടെയുണ്ടായ വലിയ വായു മലീനീകരണ തോതാണ് ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്നത്. വായു മലിനീകരണം ജനജീവിതത്തെ ദോഷകരമായ ബാധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തു.

മലിനീകരണത്തോത് കുറയ്ക്കാൻ ബദർപൂർ തെർമൽ പ്ലാന്റ് പത്തു ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. മാത്രമല്ല ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്തു. മലിനീകരണത്തിന് അടിയന്തര ശമനമുണ്ടാക്കാൻ കൃത്രിമ മഴ പെയ്യിക്കുക എന്ന മാർഗവും സർക്കാർ തേടുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ വിളവുകൾ കൂട്ടത്തോടെ കത്തിക്കുന്നതാണ് വായു മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുകമഞ്ഞ് അസഹ്യമായതിനെത്തുടര്‍ന്ന് രണ്ടു രഞ്ജി മത്സരങ്ങളുടെ ആദ്യദിനത്തിലെ കളി റദ്ദാക്കിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യമുണ്ടാക്കുന്നു എന്ന് കളിക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണിത്.

മലിനീകരണം തടയാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ ഇന്നലെ ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തി.

Read More >>