ഡല്‍ഹി കൂട്ട ബലാത്സംഗം; പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യുറി

2013 സെപ്റ്റംബര്‍ 11നാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വധശിക്ഷ നല്‍കുമ്പോള്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ വിചാരണ കോടതിയും ഹൈക്കോടതിയും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി കൂട്ട ബലാത്സംഗം; പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യുറി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. ശിക്ഷയെ കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ല; റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 സെപ്റ്റംബര്‍ 11നാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വധശിക്ഷ നല്‍കുമ്പോള്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ വിചാരണ കോടതിയും ഹൈക്കോടതിയും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ നാലു പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യുറിയെ നിയമിച്ചത്. കേസില്‍ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരു പ്രതിയെ മൂന്നു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം വിട്ടയച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി സിങിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Read More >>