ഇസ്ലാംമതത്തിനേയും പ്രവാചകനേയും അധിക്ഷേപിച്ചു; നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ എയര്‍പോര്‍ട്ടില്‍വച്ച് ദുബായ് പോലീസ് അറസ്റ്റു ചെയ്തു

ഇസ്ലാംമതത്തിനേയും പ്രവാചകനേയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നാണ് സജുവിന്റെ അറസ്റ്റ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കമന്റ് വിവാദമായതിനെത്തുടര്‍ന്ന് സജു ജോലി ചെയ്യുന്ന കമ്പനിയിലും ദുബായ് പോലീസിലും പരാതി ലഭിച്ചിരുന്നു. സജുവിനെതിരെ ഫേസ്ബുക്കിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ പ്രൊഫൈല്‍ ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു.

ഇസ്ലാംമതത്തിനേയും പ്രവാചകനേയും അധിക്ഷേപിച്ചു; നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ എയര്‍പോര്‍ട്ടില്‍വച്ച് ദുബായ് പോലീസ് അറസ്റ്റു ചെയ്തു

ഫേസ്ബുക്ക് പോസ്റ്റിലൂടെ മതനിന്ദ നടത്തിയ കേസില്‍ മലയാളി യുവാവ് ദുബായ പോലീസിന്റെ പിടിയിലായി. എടപ്പാള്‍ സ്വദേശിയായ സജു സി മോഹനെയാണ് ദുബായ് എയര്‍പോര്‍ട്ടില്‍വച്ച് പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായ ഇയാളെ റാഷിദ പോലിസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം.

ഇസ്ലാം മതത്തിനേയും പ്രവാചകനേയും അധിക്ഷേപിച്ച് സജു ഫേസ്ബുക്കില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കമന്റ് വിവാദമായതിനെത്തുടര്‍ന്ന് സജുവിനെതിരെ ഇയാള്‍ ജോലി ചെയ്യുന്ന കമ്പനിയിലും ദുബായ് പോലിസിലും പരാതി ലഭിച്ചിരുന്നു. സജുവിനെതിരെ ഫേസ്ബുക്കിലും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ പ്രൊഫൈല്‍ ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു.


പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സജുവിനോട് കമ്പനി അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടിലേക്ക് പുറപ്പെടാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ സജുവിനെ അവിടെവെച്ച് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

എന്നാല്‍ സജു നിരപരാധിയാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. സജുവിന്റെ പേരില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും അവര്‍ പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദുബായില്‍ കുറഞ്ഞത് 10 വര്‍ഷം വരെ തടവ് ലഭിക്കാം. കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ രക്ഷപ്പെടാന്‍ കഴിയുമെങ്കിലും എയര്‍പ്പോര്‍ട്ടില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ തിരികേ ദുബായിലേക്ക് പോകാന്‍ പ്രയാസമാകും.

മതനിന്ദാവിഷയം ആയതിനാല്‍ പ്രവാസിസംഘടനകളുടെ നിയമസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്നും സജുവിന്റെ സുഹൃത്തുക്കള്‍ സൂചിപ്പിച്ചു.