തലശ്ശേരിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ വ്യക്തി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു

അതേസമയം ഉണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

തലശ്ശേരിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ വ്യക്തി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു

നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്ക് ശാഖയില്‍ പോയ കെഎസ്ഇബി ഓവര്‍സിയര്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു.പെരളശ്ശേരി സ്വദേശി കെ.കെ. ഉണ്ണിയാണ് മരിച്ചത്. തലശ്ശേരി എസ്.ബി.ടി ബാങ്കിന് മുകളില്‍ നിന്നു വീണാണ് ഇദ്ദേഹം മരിച്ചത്.

ഉണ്ണിക്ക് 48 വയസായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ എസ്ബിടിയുടെ ഓഫീസില്‍ നിന്നും ഉണ്ണി താഴേക്കു വീഴുകയായിരുന്നു. അതേസമയം ഉണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Read More >>