നിരോധിച്ച പണം മാറിയെടുക്കാന്‍ തുടര്‍ച്ചയായി നാലാം ദിവസവും ബാങ്കിനുമുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

വരി നില്‍ക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹം പണം മാറാതെ വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നാലു ദിവസമായി പണം മാറിയെടുക്കാന്‍ ഇദ്ദേഹം ബാങ്കില്‍ എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരോധിച്ച പണം മാറിയെടുക്കാന്‍ തുടര്‍ച്ചയായി നാലാം ദിവസവും ബാങ്കിനുമുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിരോധിച്ച പണം മാറിയെടുക്കാന്‍ തുടര്‍ച്ചയായി നാലാം ദിവസവും ബാങ്കിനുമുന്നില്‍ കാത്തുനിന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു. ദിവസ വേതനക്കാരനും അഞ്ചു കുട്ടികളുടെ അച്ഛനുമായ ലിഷാരി ഗേറ്റ് സ്വദേശി മുഹമ്മദ് ഷെഹ്‌സാദ് എന്നയാളാണ് മരിച്ചത്.

ഗോല കുവാനിലെ എസ്ബിഐ ബ്രാഞ്ചിനുമുന്നില്‍ പണം മാറിയെടുക്കാനായി വരി നില്‍ക്കുമ്പോഴാണ് സംഭവം. വരി നില്‍ക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹം പണം മാറാതെ വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നാലു ദിവസമായി പണം മാറിയെടുക്കാന്‍ ഇദ്ദേഹം ബാങ്കില്‍ എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഷെഹ്‌സാദിന്റെ വരുമാനത്തിലാണ് കുടുംബത്തിന്റെ ചെലവുകള്‍ നടന്നിരുന്നത്. നവംബര്‍ 8ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പണം പിന്‍വലിക്കല്‍ പ്രഖ്യാപിച്ചശേഷം മുഹമ്മദ് ഷെഹ്‌സാദും കുടുംബവും കടുത്ത ഞെരുക്കത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നാലു ദിവസമായി ആവശ്യത്തിനു ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്ന് മീററ്റ് കോട്വാലി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ വിജയ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

Read More >>