അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

അബോധാവസ്ഥയില്‍ കിടക്കയില്‍ മൂത്രമൊഴിച്ച കാരണത്താലാണ് അവശയായ അമ്മയെ മര്‍ദ്ദിച്ചത്. കാര്‍ത്ത്യായനി ആശുപത്രിയില്‍ ചികിത്സയിലാണ്

അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ കേസെടുത്തിരുക്കുന്നത്. . 75 വയസുകാരിയായ കാര്‍ത്ത്യായനിയെ മകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ് പി അറിയിച്ചു.

[video width="400" height="292" mp4="http://ml.naradanews.com/wp-content/uploads/2016/11/payyannnur.mp4"][/video]


മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നെന്ന് കാണിച്ച് സഹോദരന്‍ വേണുഗോപാലാണ് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 24ന് ചിത്രീകരിച്ചതെന്ന് പറയുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലു കൊണ്ടും അമ്മയെ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. അബോധാവസ്ഥയില്‍ കിടക്കയില്‍ മൂത്രമൊഴിച്ച കാരണത്താലാണ് അവശയായ അമ്മയെ മര്‍ദ്ദിച്ചത്. കാര്‍ത്ത്യായനി ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് മക്കളുള്ള കാര്‍ത്ത്യായനി കുറേനാളുകളായി മകള്‍ ചന്ദ്രമതിയോടൊപ്പമാണ് താമസം. സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവര്‍ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്നും, തങ്ങളെ അമ്മയുടെ അടുത്തെത്താന്‍ സമ്മതിക്കാറില്ലെന്നും മറ്റു മക്കള്‍ പറയുന്നു.

എന്നാല്‍ കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ചന്ദ്രമതിയുടെ വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.