ദളിത് യുവതിയെ പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ പിടിയില്‍

പൊലീസുകാരന്റെ വീട്ടില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും രണ്ട് പേര്‍ പീഡിപ്പിക്കുകയും രണ്ട് പേര്‍ അതിന് ഒത്താശ ചെയ്യുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി

ദളിത് യുവതിയെ പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ പിടിയില്‍തിരുവനന്തപുരം: 22 വയസ്സുള്ള ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍  പൊലീസ് ഉദ്യോഗസ്ഥനടക്കം 4 പേര്‍ അറസ്റ്റില്‍. സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭയന്‍ അടക്കം നാലുപേരാണ്‌പിടിയിലായത്.

പൊലീസുകാരന്റെ വീട്ടില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും രണ്ട് പേര്‍ പീഡിപ്പിക്കുകയും രണ്ട് പേര്‍ അതിന് ഒത്താശ ചെയ്യുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി.
മലയിന്‍കീഴ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ നരുവാംമൂട് പൊലീസാണ് കേസെടുത്തത്. തുടര്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More >>