'നിനക്ക് മരിക്കേണ്ടേ പെണ്ണേ'; അന്‍സിബയെ മര്യാദ പഠിപ്പിക്കാന്‍ വീണ്ടും'ആങ്ങളമാരെ'ത്തി

മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനമോളെ തട്ടമിടാത്തതിനു 'മര്യാദ പഠിപ്പിച്ച' ശേഷം 'സൈബര്‍ ആങ്ങളമാര്‍' വീണ്ടും അന്‍സിബ ഹസനു നേരെ. തൊലിവെളുത്ത നിനക്കു തേന്‍ ഒലിപ്പിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടം കിട്ടുമെന്ന് ഒരു 'ആങ്ങള' പറയുമ്പോള്‍ നിന്റെ ഒരു കാല് കൊത്തുമെന്ന ഭീഷണിയാണു രണ്ടാമന്റേത്.

തല മറയ്ക്കാത്തതിനും തട്ടമിടാത്തതിനുമൊക്കെ ആളും തരവും നോക്കാതെ ആരെയും മര്യാദ പഠിപ്പിക്കുന്ന 'സൈബര്‍ ആങ്ങളമാര്‍' വീണ്ടും അന്‍സിബ ഹസനെ 'ഉപദേശിച്ച് നന്നാക്കാനെത്തി'. കുറച്ചുനാളുകള്‍ക്ക് മുമ്പ് മലപ്പുറം കലക്ടര്‍ എ. ഷൈനമോളെ 'മര്യാദ' പഠിപ്പിച്ചതിനു ശേഷമുള്ള 'പ്രധാന ദൗത്യം' ആണിത്. നവംബര്‍ ആറിന് അന്‍സിബ തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ട പച്ച സാരിയുടുത്ത ഫോട്ടായാണ് 'ആങ്ങളമാരെ' പ്രകോപിപ്പിച്ചത്.

'ഈ ദുനിയാവില്‍ നീ പച്ചമണ്ണില്‍ നിന്നും പടക്കപ്പെട്ട പെണ്ണാണ്. എന്നാല്‍ നിന്റെ തൊലിവെളുത്തത് കൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളത് കൊണ്ടും നിനക്ക് ഈ ദുനിയാവില്‍ തേന്‍ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടവും കൈ അടിയും നേടാം പക്ഷെ സ്വര്‍ഗ്ഗത്തില്‍ ഉള്ള ഹൂറി പെണ്ണിനെക്കാളും സൗന്ദര്യം ഉള്ള പെണ്ണ് ആകാന്‍ കഴിയില്ല. ഹൂറിപ്പെണ്ണിനെക്കാളും സൗന്ദര്യം ദുനിയാവിലെ പെണ്ണിനാണെന്ന് നമ്മുടെ ദീന്‍ പഠിപ്പിക്കുമ്പോള്‍ അങ്ങനെ ആവാന്‍ അളളാ പറഞ്ഞത് പൊലെ നടക്കം... നിന്നെ പടച്ച റബ്ബ് നിന്റെ ശരീരം മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുത്ത് പണം ഉണ്ടാക്കാനോ അല്ലെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെ മുന്നില്‍ മാത്രം കാണിക്കേണ്ട ഔറത്ത് ലോകത്തിനു കാണിച്ച് കൊടുന്ന ജോലിയോ നിന്നോട് ചെയ്യാന്‍ പറഞ്ഞിട്ടില്ല. ഹറാം എന്നും ഹറാം തന്നെയാണ്. അത് നിനക്ക് മാറ്റാന്‍ പറ്റില്ല. വേണമെങ്കില്‍ നിനക്ക് മാറ്റാം അതോടൊപ്പം ആ മുസ്ലിമിന്റെ പേര് മാറ്റിയേക്ക്... ഇത് റബ്ബിന്റെ ദീനി ആണ്. അളളാ ഹിദായത്ത് നല്‍കട്ടെ'

എന്നാണ് ഒരു 'ആങ്ങള'യുടെ ഉപദേശം.

ansiba-2'പേരു കൊണ്ട് ആരും മുസ്ലിം ആകുന്നില്ല്, അത് പ്രവര്‍ത്തിയില്‍ നിന്നുണ്ടാവണം' എന്നാണ് അടുത്ത 'ആങ്ങള' ഉപദേശിക്കുന്നത്.

ansibaമൂന്നാമത്തെ 'ആങ്ങള'ക്ക് അന്‍സിബയ്ക്ക് ഉപദേശത്തിന്റെ സ്റ്റേജ് കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാകാം 'മുസ്ലിം പേരുകളയാന്‍ നീയൊന്നും ജീവിേക്കണ്ട, നിന്റെ ഒരു കാല് ഞങ്ങള്‍ വെട്ടും (പിന്നെയൊരു തെറിവാക്ക്)' എന്ന ഭീഷണിയാണ് കൊടുക്കാനുണ്ടായിരുന്നത്. 'ആങ്ങളമാര്‍ക്ക്' പതിവില്ലാത്ത പ്രകോപനമുണ്ടായത് ഫോട്ടോയില്‍ അന്‍സിബ പൊട്ടു തൊട്ടതുകൊണ്ടാണെന്നു കരുതുന്നു.

ansiba-1