കത്തോലിക്ക സഭയിലെ അച്ചന്‍മാര്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്ററിന് ഫേസ്ബുക്കില്‍ പരസ്യ തെറിവിളി

കുര്‍ബാനയ്ക്കിടയില്‍ ആണും പെണ്ണുമല്ല എന്ന രീതിയില്‍ തന്നെ വിശേഷിപ്പിച്ച് സംസാരിച്ച വികാരിക്കെതിരെ ബിഷപ്പിന് പരാതി നല്‍കാനുള്ള തീരുമാനവും ജോമോന്‍ കൈക്കൊണ്ടിരുന്നു.

കത്തോലിക്ക സഭയിലെ അച്ചന്‍മാര്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്ററിന് ഫേസ്ബുക്കില്‍ പരസ്യ തെറിവിളി

കത്തോലിക്ക സഭയിലെ അച്ചന്‍മാര്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്ററിന് ഫേസ്ബുക്കില്‍ പരസ്യ തെറിവിളി. കോട്ടയം സ്വദേശിയായ വി ജെ ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സൈബര്‍ സദാചാര ഗുണ്ടകള്‍ തെറിവിളിയുമായി എത്തിയത്. ജോമോന്റെ ഫോട്ടോ പള്ളി വികാരി കുര്‍ബാനയ്ക്കിടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ചതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു.

Jomon

കുര്‍ബാനയ്ക്കിടയില്‍ ആണും പെണ്ണുമല്ല എന്ന രീതിയില്‍ തന്നെ വിശേഷിപ്പിച്ച് സംസാരിച്ച വികാരിക്കെതിരെ ബിഷപ്പിന് പരാതി നല്‍കാനുള്ള തീരുമാനവും ജോമോന്‍ കൈക്കൊണ്ടിരുന്നു. കുര്‍ബാനയില്‍ വച്ച് തന്നെ അപമാനിച്ച വികാരി, കുര്‍ബാനയില്‍ വച്ചുതന്നെ തന്നോട് മാപ്പുപറയണമെന്നും ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും മുമ്പ് നാരദാ ന്യൂസിനോടു വ്യക്തമാക്കുകയും ചെയ്തിരുന്നു.

കുര്‍ബാനയ്ക്കിടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഭിന്നലിംഗത്തില്‍പ്പെട്ട വ്യക്തിയെ പള്ളി വികാരി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി


തുടര്‍ന്ന് ജോമോനെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ജോമോന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'കത്തോലിക്കാ സഭയിലെ അച്ഛന്മാരാരും അത്ര പരിശുദ്ധരൊന്നുമല്ല, പറയിപ്പിക്കല്ലേ' എന്ന പോസ്റ്റിനു താഴെ കേട്ടാലറയ്ക്കുന്ന തെറികളുമായി സൈബര്‍ ഗുണ്ടകള്‍ എത്തുകയായിരുന്നു.വ്യാജ ഐഡിയില്‍ നിന്നുമാണ് പലരും ജോമോന്റെ പോസ്റ്റില്‍ തെറിവിളിച്ചിരിക്കുന്നതെന്നാണ് സൂചന. ആരോപണം ഉയര്‍ന്ന അച്ചനെതിരെ ബിഷപ്പിനെ കണ്ട് പരാതി നല്‍കാനാണ് തീരുമാനമെന്ന് ജോമോന്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അധികൃതരെ സമീപിക്കുമെന്നും ജോമോന്‍ അറിയിച്ചു.

Read More >>