തെരഞ്ഞെടുപ്പു ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ കേരളത്തില്‍ എത്തിയ കേന്ദ്ര സംഘം മൂന്നുദിവസം കൊണ്ടു ധൂര്‍ത്തടിച്ചത് പത്തുലക്ഷം രൂപ

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാനായി എത്തിയ സംഘത്തിന് താമസത്തിനും യോഗങ്ങൾ വിളിക്കുന്നതിനും മറ്റുമായി സർക്കാർ ഗസ്‌റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. എന്നാൽ ബില്ല് സമർപ്പിച്ചിരിക്കുന്നത് പ്രശസ്ത ആഡംബര ഹോട്ടലായ താജ് വിവാന്റയില്‍ നിന്നുള്ളതാണ്.

തെരഞ്ഞെടുപ്പു ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ കേരളത്തില്‍ എത്തിയ കേന്ദ്ര സംഘം മൂന്നുദിവസം കൊണ്ടു ധൂര്‍ത്തടിച്ചത് പത്തുലക്ഷം രൂപ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വൻ സാമ്പത്തിക ക്രമക്കേടു നടന്നതായി തെളിവുകൾ. 2016 മെയ് 1 മുതൽ 3 വരെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാനായി എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു സംഘത്തിനായി ധൂർത്തടിച്ചത് 10,91,340 രൂപയാണ്. സ്ഥാനാർത്ഥികളോട് തെരഞ്ഞെടുപ്പു ചിലവുകൾ കുറക്കണമെന്നാവശ്യപ്പെടുന്ന കമ്മീഷനാണ് ഈ വലിയ ധൂർത്ത നടത്തിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് സംഘത്തിനായി ചെലവഴിച്ച തുക ബജറ്റില്‍ നിന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഒാൺലെെൻ ന്യൂസ് പോർട്ടലായ "ഇ- വാർത്ത"യാണ് റിപ്പോർട്ട് പുറത്തുവിട്ടത്.


ec-page1തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാനായി എത്തിയ സംഘത്തിന് താമസത്തിനും യോഗങ്ങൾ വിളിക്കുന്നതിനും മറ്റുമായി സർക്കാർ ഗസ്‌റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. എന്നാൽ ബില്ല് സമർപ്പിച്ചിരിക്കുന്നത് പ്രശസ്ത ആഡംബര ഹോട്ടലായ താജ് വിവാന്റയില്‍ നിന്നുള്ളതാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘാംഗങ്ങള്‍ക്ക് താമസം, ഭക്ഷണം, പ്രത്യേക യോഗത്തിനായുള്ള ഹാള്‍ വാടക, പങ്കെടുക്കുന്നവര്‍ക്കുള്ള ചായയും ലഘുഭക്ഷണവും, എന്നിവയ്ക്കായാണ് ഈ തുക ബില്ലില്‍ വകയിരുത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ലഭ്യമാണ് എന്നിരിക്കെയാണ് ഈ ധൂര്‍ത്ത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ മസ്‌കറ്റ്, ചൈത്രം എന്നീ ആഡംബര ഹോട്ടലുകളുണ്ടായിട്ടുമാണ് സ്വകാര്യ ഹോട്ടലായ താജ് വിവാന്റ തിരഞ്ഞെടുത്തത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ, സഹതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡയറക്ടര്‍മാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. ബജറ്റിൽ നിന്നും ഈ തുക മാറ്റിവെക്കണമെന്നാവശ്യപ്പെടുന്ന കത്തിൽ താജ് വിവാന്റ അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച ഇന്‍വോയിസിന്റെ നമ്പരും(3681701790) ചേർത്തിട്ടുണ്ട്.
ec-page1
എന്നാൽ തുച്ഛമായ വരുമാനം ലഭിക്കുന്ന മറ്റൊരു വിഭാഗവും തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്ന സംഘത്തില്‍ ജോലി ചെയ്തവര്‍ക്കും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ നിരീക്ഷണത്തിനായി 28 ദിവസം 24 മണിക്കൂറും ജോലി ചെയ്‌തവർക്കും ലഭിക്കുന്നതു നാലായിരം രൂപമാത്രമാണ്. ആ തുക കൈയിൽ കിട്ടണമെങ്കിൽ ദിവസങ്ങളോളം കളക്ടറേറ്റിന്റെ വരാന്ത കയറേണ്ട അവസ്ഥയാണ്. ഇതിനിടെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തിപ്പിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Read More >>